Monday, February 20, 2012




Stretched Background Image





Smile



  • Amr AliMoh'd Meershainകൂടാതെ മറ്റു 7 പേരും ഇതിഷ്ടപ്പെടുന്നു.


    • Pma Nasar Doha ആടിന്‍റെ ചോര കുടിക്കാന്‍ ഏതു വേദവാക്യമാണ് പറഞ്ഞിരിക്കുന്നത് ഇതാണോ സഘികള്‍ കാഴ്ചവെക്കുന്ന മത വിശ്വാസം..........
      ജനുവരി 22 10:01am-ന് ·  ·  1

    • Ajith M S Ajith വേദത്തില്‍ ഇങ്ങനെ പറഞ്ഞിട്ടില്ല എന്ന് താങ്കള്‍ക്കു ഉറപ്പുണ്ടോ? വേദത്തില്‍ പറഞ്ഞത്‌ മാത്രമാണോ ഹിന്ദുമത വിശ്വാസികള്‍ക്ക് അവലംബം ? ജന്തുക്കളെ ഭക്ഷണത്തിനായി അല്ലാതെ കൊല്ലുന്നത് ശരിയല്ല. ബുദ്ധ മതം ജൈനമതം തുടങ്ങിയ ചിലവ ഒഴിച്ചാല്‍ ഭൂരിപക്ഷ മതങ്ങളിലും ദൈവപ്രീതിക്കായി ജീവികളെ ഒറ്റയ്ക്കും കൂട്ടായും കൊല്ലുന്ന രീതി ഉണ്ട്.ഇപ്പോഴും കോഴി ക്കുരുതി നടക്കുന്ന കാവുകള്‍ ഉണ്ട് കേരളത്തില്‍. ബക്രീദ് എന്ന പേരില്‍ ലക്ഷക്കണക്കിന്‌ മൃഗങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നു. ദൈവ പ്രീതിക്കായുള്ള മൃഗ ബലികള്‍ നിയമം മൂലം നിരോധിക്കപ്പെടെണ്ടതാണ്.
      ജനുവരി 22 1:51pm-ന് ·  ·  1


    • Pma Nasar Doha ആടിന്‍റെ ചോര കുടിക്കാന്‍ ഹിന്ദുമത വിശ്വാസികള്‍ക്ക് എന്ത് അവലംബമാണ് ന്യായമായുള്ളത് ...ബക്രീദിനു ബലി മൃഗങ്ങളെ അറുക്കുന്നത് കൊണ്ട് മനുഷ്യനും പ്രകൃതിക്കും ഒരു താള ക്രമവും സംഭവിക്കുന്നില്ല.
      ജനുവരി 22 2:03pm-ന് · 

    • Ajith M S Ajith ആടിന്റെ ചോര കുടിക്കുന്നത് കൊണ്ട് താളക്രമം സംഭവിക്കുന്നുണ്ടോ?
      ജനുവരി 22 2:06pm-ന് ·  ·  1

    • Pma Nasar Doha ചോര മനുഷ്യ ശരീരത്തിന് യോജിച്ച ശുദ്ധ ഭക്ഷണമല്ല .കോശവിഭജനത്തിനു ദൂഷണമാണ് അതിലെ തന്മാത്രകള്‍ .. .
      ജനുവരി 22 2:11pm-ന് ·  ·  3

    • Ajith M S Ajith ലക്ഷക്കണക്കിന്‌ മൃഗങ്ങളെ അവരുടേതല്ലാത്ത തെറ്റിന് കൊന്നു കളഞ്ഞു ആ മാംസം ഭൂരിഭാഗവും ഉപേക്ഷിക്കുന്നതിന് എന്ത് ന്യായീകരണം ആണ് ഉള്ളത്? ചോരക്കു ഈ പ്രശ്നമുണ്ടെന്നതിനു ശാസ്ത്രീയമായ തെളിവെന്താണ് ?നാം കഴിക്കുന്ന മാംസത്തില്‍ നിന്നും മുഴുവന്‍ ചോരയും ഊറ്റി കളയാന്‍ സാധ്യമാണോ?
      ജനുവരി 22 2:21pm-ന് ·  ·  1

    • Pma Nasar Doha മൃഗങ്ങള്‍ അവരുടേതല്ലാത്ത തെറ്റിന് കൊല്ലപ്പെടുന്നത് പ്രകൃതിയിലെ സന്തുലിതത്വം പാലിക്കാനാണ് .ഏതു വിഷയത്തിലും ധൂര്‍ത്ത്‌ തെറ്റാണ്.ചോരയിലൂടെ രോഗാണുക്കള്‍ പകരും എന്ന്തു ഒരു പൊതു അറിവാണ്.
      ജനുവരി 22 5:46pm-ന് ·  ·  1

    • Ajith M S Ajith ജന്തുക്കളെ കൊല്ലുന്നത് വഴി പ്രകൃതിയിലെ സന്തുലിതത്വം പാലിക്കപ്പെടുമെന്നതിനു എന്താണ് തെളിവ്? പ്രകൃതി സന്തുലിതത്വം ആണ് ബക്രീദിന്റെ ഉദ്ദേശ്യം എന്ന് ഖുറാനില്‍ എവിടെയാണ് പറഞ്ഞിട്ടുള്ളത് ? പുണ്യം കിട്ടാന്‍ ആണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ലക്ഷക്കണക്കിന്‌ ജീവനെ നശിപ്പിച്ചിട്ടു ആര്‍ക്കാണ് പുണ്യം കിട്ടുക? ചോരയിലൂടെ മാത്രമേ രോഗാണുക്കള്‍ പടരുകയുള്ളോ? മാംസത്തിലൂടെ പടരുകയില്ലേ?
      ജനുവരി 22 6:16pm-ന് ·  ·  1

    • Pma Nasar Doha പ്രകൃതി യിലെ പെറ്റുപെരുകുന്ന പല മൃഗങ്ങലും അവരുടേതല്ലാത്ത തെറ്റിന് കൊല്ലപ്പെടുന്നത് പോലും പ്രകൃതിയിലെ സന്തുലിതത്വം ആണ് . പ്രകൃതി സന്തുലിതത്വം ആണ് ബക്രീദിന്റെ ഉദ്ദേശ്യം എന്ന് ഞാന്‍ പറഞ്ഞില്ല .പക്ഷെ പ്രകൃതിയില്‍ അത് പോലും അസന്തുലിതത്വം അല്ല എന്നാണ് .മാരക രോഗാണുക്കള്‍ മംസത്തി ലൂടെയും പകരാം.
      ജനുവരി 22 6:34pm-ന് ·  ·  1

    • Nazer CK തര്‍ക്കം വേണ്ട . ഇന്ത്യ മഹാരാജ്യത്ത് ആര്‍ക്കു എന്ത് വേണമെങ്കിലും ആകാമല്ലോ.തെറ്റും ശരിയും തീരുമാനിക്കേണ്ടത്‌ ആരാണ്.?ദൈവമോ ,മനുഷ്യനോ? ഒരു മതത്തിലെയും കലര്‍പ്പില്ലാത്ത വചനങ്ങള്‍ ആര്‍ക്കും ദോഷം ചെയ്യില്ല. സത്യം കണ്ടെത്തും വരെയുള്ള തര്‍ക്കം .വാചക കസര്‍ത്തുകള്‍ മാത്രം ,സാമര്ത്യമുള്ളവന്‍ ജയിക്കുമ്പോള്‍ സത്യം തോറ്റുപോയേക്കാം. സത്യം കണ്ടെത്താന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നവനെ ദൈവം സത്യത്തിലേക്ക് നയിക്കും. അല്ലാത്തവര്‍ പറഞ്ഞു ജയിക്കാന്‍ ആയുസ്സ് തുലക്കും.
      ജനുവരി 22 9:59pm-ന് ·  ·  2

    • Ajith M S Ajith Pma Nasar Dohaഅവസാന വാക്യം മാത്രമേ മനസ്സിലായുള്ളൂ. താങ്കള്‍ ചൂണ്ടിക്കാണിച്ചത് ഉള്‍പ്പെടെ നൂറു കണക്കിന് അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ഹിന്ദു മതത്തില്‍ ഉണ്ട്. അതെ പോലെ മറ്റു മതങ്ങളിലും ഉണ്ട്. വിശ്വാസത്തിന്റെ ഭാഗമായി അനുഷ്ടിച്ചു വരുന്നതിന്റെ മേല്‍ ശാസ്ത്ര തത്വം കെട്ടിയെല്പ്പിക്കരുത്. ശാസ്ത്രത്തിനെ അതിന്റെ വഴിക്ക് വിടുക . വിശ്വാസത്തെ അതിന്റെ വഴിക്കും.വേദമായാലും ഗീതയായാലും ഖുര്‍ ആന്‍ ആയാലും ബൈബിള്‍ ആയാലും നമ്മെ പ്പോലെയുള്ള മനുഷ്യര്‍ എഴുതി ഉണ്ടാക്കിയ പുസ്തകങ്ങള്‍ ആണ്. മനുഷ്യ സഹജമായ തെറ്റുകള്‍ അവര്‍ക്കും പറ്റാം.ആ പുസ്തകങ്ങളില്‍ പറഞ്ഞത് സര്‍വ കാലത്തെക്കുമുള്ള ശരികള്‍ ആണെന്ന് ധരിക്കരുത്.എല്ലാ മത വിശ്വാസികളും കാലത്തിനു അനുസരിച്ച് മാറി ചിന്തിക്കണം. ജനാധിപത്യ സമൂഹവും നിയമ നിര്‍മാണ സഭയും ഇത്തരം അനാചാരങ്ങള്‍ക്ക് ശക്തമായ തടയിടണം.ഒരു മത വിശ്വാസി എന്ന നിലയിലുള്ള താങ്കള്‍ക്ക് മറ്റൊരു മതത്തിലെ വിശ്വാസങ്ങളെയോ ആചാരങ്ങളെയോ അധിക്ഷേപിക്കാന്‍ എന്ത് അവകാശമാണ് ഉള്ളത്? പരസ്പരമുള്ള കുറ്റപ്പെടുത്തലുകള്‍ സമാധാനം തകര്‍ക്കുക അല്ലെയുള്ളൂ ? അവനവന്റെ വിശ്വാസവുമായി അവനവന്റെ സ്വര്‍ഗത്തില്‍ അങ്ങ് പോയാല്‍ പോരെ? താങ്കളുടെ രണ്ടു പോസ്റ്റുകള്‍ ഒരേ സ്വഭാവമുള്ളവ അടുപ്പിച്ചു കണ്ടത് കൊണ്ടാണ് ഇത്രയും എഴുതേണ്ടി വന്നത്.
      ജനുവരി 22 10:30pm-ന് ·  ·  2

    • Nazer CK ‎@Mr.Ajith. I'm really sorry. I'm failed. d subject is wide like an ocean n my knowledge is less than atom. best wishes . v will b good friends ...
      ജനുവരി 22 10:46pm-ന് · 

    • Pma Nasar Doha സത്യം കൊണ്ടും ക്ഷമ കൊണ്ടും പരസ്പരം ഉപദേശിച്ചി ല്ലെ ങ്കില്‍ തിനമ കള്‍ അധികരിക്കും എന്നതാണ് ഈ ദുനിയാവിലെ ക്രമം .ഞാന്‍ ഒന്നിനും ഇല്ല എന്ന് പറഞ്ഞു മാറി നിന്നാല്‍ നാളെ അതിന്റെ ദൂഷ്യം നമ്മിലേക്ക് വരാ തിരിക്കില്ല .ഇസ്ലാമില്‍ എതൊരു കാര്യം തിന്മായാന്നെന്നു പറഞ്ഞിട്ടുണ്ടോ അത് ലോകാവസാനം വരെ തിന്മയായിരിക്കും .നന്മയും അതുപോലെ തന്നെ .നമയായി സ്രഷ്ടാവ് കല്പ്പിച്ച തൊന്നും മനുഷ്യന് ലോകാവസാനം വരെ ദോഷം ഉണ്ടാകില്ല എന്നത് സൂക്ഷ്മ പഠനത്തില്‍ ബോധ്യപ്പെടുന്ന സംഗതിയാണ് :അത് പോലെ തന്നെ ശാസ്ത്രിയമായ വിശകലനങ്ങള്‍ ഇതിനോട് പൊരുത്തപ്പെടുന്നുതും .ശരി ,അതൊക്കെ പോട്ടെ .ഞാന്‍ ചില ചോദ്യം ചോദിക്കാം ......സൂക്ഷ്മവും സ്ഥൂലവും സങ്കീര്‍ണവുമായ ഈ ദ്രവ്യ പ്രപഞ്ചത്തില്‍ മനുഷ്യന്റെ താല്‍കാലിക ജീവിത ലക്ഷ്യമെന്താണ് ....?മരാണാനാന്തരം മനുഷ്യന്റെ അവസ്ഥ എന്താണ് ...?പൂര്‍ണമായ നീതിയും ന്യായവും ലഭിക്കാത്ത ഈ ജീവിതത്തിനു ശേഷം മറ്റൊരു ജീവിതം ഇല്ല എന്ന് ഉറപ്പിച്ചു പറയാന് മതിയായ എന്ത് തെ ളിവാണ് ഉള്ളത് ....?
      ജനുവരി 22 11:22pm-ന് ·  ·  1

    • Ajith M S Ajith ‎@nazer c k 1 . ഇന്ത്യ മഹാരാജ്യത്ത്‌ ആര്‍ക്കും എന്ത് വേണമെങ്കിലും ആകാന്‍ പറ്റില്ല. ഇവിടെ ഭരണ ഘടനയുണ്ട്, നിയമം ഉണ്ട് ,കോടതി ഉണ്ട്. ഗുജറാത്ത് ആഭ്യന്തര മന്ത്രി ജയിലില്‍ പോയി . അജ്മല്‍ കസബ് മാന്യമായ വിചാരണ നേരിടുന്നു. ഇന്ന് ഭരിക്കുന്ന മന്ത്രി സഭയിലെ പല മന്ത്രിമാരും ജയിലില്‍ പോയി.ഓര്‍ക്കുക എന്തൊക്കെ പരിമിതിയുണ്ടെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി.
      2.തെറ്റും ശരിയും തീരുമാനിക്കുന്നത് മനുഷ്യന്‍ .ദൈവം ശരി തെറ്റുകള്‍ തീരുമാനിക്കുന്നത് ഇത് വരെയുള്ള ജീവിതത്തിനിടയില്‍ കാണാന്‍ കഴിഞ്ഞില്ല. മരണ ശേഷം അങ്ങനെയൊന്നു കണ്ടെന്നു പറഞ്ഞവരെയും പരിചയപ്പെടാന്‍ ഇത് വരെ തരപ്പെട്ടില്ല.
      3 . എല്ലാ മതത്തിലെയും കലര്‍പ്പില്ലാത്ത വചനങ്ങള്‍ ഇതിനകം എത്ര ജീവന്‍ ഒടുക്കി?രണ്ടു ലോക മഹാ യുദ്ധങ്ങളെ അതിശയിപ്പിക്കും എന്നാണു കണക്ക്.
      4 .തനിക്കും സത്യത്തിനും വേണ്ടി വാദിക്കുന്നവനെ തോല്‍ക്കാന്‍ വിട്ടിട്ടു , വാചക കസര്‍ത്ത് ഉള്ളവനെയും സാമര്ത്യക്കാരനെയും ജയിക്കാന്‍ ദൈവം അനുവദിക്കുമെങ്കില്‍ അതെന്തൊരു ദൈവമാണ്!
      5 .ക്ഷമാപണത്തിന്റെ ആവശ്യമെന്താണ് സുഹൃത്തേ? രണ്ടു പേര്‍ സംവദിക്കുന്നു. താങ്കള്‍ വന്നു തോല്‍വി സ്വയം ഏറ്റു വാങ്ങുന്നത് എന്തിനു? ഇതൊരു ഗോമ്പടീഷന്‍ ഐടെം ഒന്നുമല്ലലോ ഗബ്പ് ഒന്നും കിട്ടാന്‍..?

      ജനുവരി 22 11:26pm-ന് ·  ·  1

    • Pma Nasar Doha ശരി ,അതൊക്കെ പോട്ടെ .ഞാന്‍ ചില ചോദ്യം ചോദിക്കാം ......സൂക്ഷ്മവും സ്ഥൂലവും സങ്കീര്‍ണവുമായ ഈ ദ്രവ്യ പ്രപഞ്ചത്തില്‍ മനുഷ്യന്റെ താല്‍കാലിക ജീവിത ലക്ഷ്യമെന്താണ് ....?മരാണാനാന്തരം മനുഷ്യന്റെ അവസ്ഥ എന്താണ് ...?പൂര്‍ണമായ നീതിയും ന്യായവും ലഭിക്കാത്ത ഈ ജീവിതത്തിനു ശേഷം മറ്റൊരു ജീവിതം ഇല്ല എന്ന് ഉറപ്പിച്ചു പറയാന് മതിയായ എന്ത് തെ ളിവാണ് ഉള്ളത് ....?
      ജനുവരി 22 11:30pm-ന് · 

    • Ajith M S Ajith അതൊക്കെ പോട്ടെ എന്ന് പറഞ്ഞാല്‍ ഒന്നും പോകുകയില്ല .ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ആയിത്തന്നെ നില്‍ക്കും ..1 ."സൂക്ഷ്മം സ്ഥൂലം സങ്കീര്‍ണം" ആയ "ദ്രവ്യ പ്രപഞ്ചം" താങ്കള്‍ പ്രപഞ്ചത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നു. ഏതിന്റെ അടിസ്ഥാനത്തില്‍? ശാസ്ത്രത്തിന്റെയോ ഖുര്‍ ആന്റെയോ? ശാസ്ത്രപ്രകാരം ആണെങ്കില്‍ പ്രപഞ്ചത്തെ കുറിച്ചുള്ള ആരുടെ വ്യാഖ്യാനമാണ് ഇത്?ഈ പ്രപഞ്ചം ദ്രവ്യ പ്രപഞ്ചം ആണ് എന്ന് താങ്കള്‍ അംഗീകരിക്കുന്നുണ്ടോ? ദ്രവ്യമല്ലാതെ മറ്റൊന്നും ഇല്ലേ? ഖുര്‍ ആന്‍ പ്രകാരം ആണെങ്കില്‍ ഖുര്‍ ആനില്‍ എവിടെയാണ് പ്രപഞ്ചത്തെ ഇങ്ങനെ പറഞ്ഞിട്ടുള്ളത്?
      2 . താല്‍കാലിക ജീവിതം എന്ന് താങ്കള്‍ പറയുന്നു .. ഇത് കഴിഞ്ഞു സ്ഥിര ജീവിതം നേടിയ എത്ര പേരെ താങ്കള്‍ക്കു പരിചയമുണ്ട്?
      3 . ഇതിനു ശേഷം മറ്റൊരു ജീവിതം ഉണ്ട് എന്ന് തെളിയിക്കാനുള്ള എന്ത് ശക്തമായ തെളിവാണ് താങ്കളുടെ കയ്യില്‍ ഉള്ളത്?

      ജനുവരി 22 11:53pm-ന് ·  ·  1

    • Ali Pandallur MATHA SOUHARDHATHODE KOODI JEEVIKKUKA....Pleace..
      ജനുവരി 23 5:08am-ന് ·  ·  1

    • Pma Nasar Doha ‎"ദ്രവ്യ പ്രപഞ്ചം" എന്ന് വിശേഷിപ്പിക്കുന്നുതു ശാസ്ത്രപ്രകാരം..ഈ പ്രപഞ്ചം ത്തില്‍ പദാര്‍ത്ഥ തീത മായ വസ്തുക്കളുണ്ട് .സ്ഥല കാല നൈര്യന്തര്യ ത്തിനു അതീതമായ കാര്യങ്ങളുമുണ്ട് .അതല്ല വിഷയം ....................... മനുഷ്യന്റെ താല്‍കാലിക ജീവിത ലക്ഷ്യമെന്താണ് ....?മരാണാനാന്തരം മനുഷ്യന്റെ അവസ്ഥ എന്താണ് ...?പൂര്‍ണമായ നീതിയും ന്യായവും ലഭിക്കാത്ത ഈ ജീവിതത്തിനു ശേഷം മറ്റൊരു ജീവിതം ഇല്ല എന്ന് ഉറപ്പിച്ചു പറയാന് മതിയായ എന്ത് തെ ളിവാണ് ഉള്ളത് ....?
      ജനുവരി 23 8:31am-ന് · 

    • Ajith M S Ajith താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള എന്റെ മറുപടി അവഗണിച്ചു കൊണ്ടുള്ള താങ്കളുടെ പ്രതികരണങ്ങള്‍ക്ക് ഞാന്‍ സത്യത്തില്‍ പ്രതികരിക്കേണ്ടതില്ല. എങ്കിലും എഴുതാം.. സൂക്ഷ്മ കണങ്ങള്‍ ചേര്‍ന്ന് സങ്കീര്‍ണമായ സ്ഥൂല പദാര്‍ത്ഥങ്ങള്‍ ഉണ്ടാകുകയും വീണ്ടും അഴിഞ്ഞും കൂടി ചേര്‍ന്നും പ്രപഞ്ചം പരിണാമിയായി തുടരുന്നു. ഇത് ശാസ്ത്ര തത്വം. ദ്രവ്യ പ്രപഞ്ചത്തില്‍ പദാര്‍ത്ഥ അതീതമായി താങ്കള്‍ അനുഭവിച്ചിട്ടുള്ളത് എന്താണ്? കൃത്യമായി പറയൂ ..ശാസ്ത്രമാണല്ലോ താങ്കളുടെ അവലംബം എങ്കില്‍ ഈ ജീവിതം താല്‍കാലികം എന്നും പിന്നീട് സ്ഥിരം എന്നും വിളിക്കുന്ന രണ്ടു ജീവിതങ്ങള്‍ ഉണ്ടെന്നു താങ്കള്‍ എന്തിന്റെ അടിസ്ഥാനത്തില്‍ പറയുന്നു ? മരിച്ചു പോയവര്‍ തിരിച്ചു വന്നു താങ്കളോട് പറഞ്ഞോ? മരണാനന്തരം നമ്മുടെ ശരീരത്തിലെ എല്ലാ മൂലകങ്ങളും അഴിഞ്ഞു പ്രപഞ്ചത്തിലേക്ക് തിരിച്ചു പോകും . ഈ ലോകത്തില്‍ പൂര്‍ണമായ നീതിയും ന്യായവും കിട്ടുക എന്നത് നമ്മുടെ അവകാശമാണ്. അത് പിന്നീട് കിട്ടിക്കൊള്ളും എന്ന് പറഞ്ഞു ആശ്വസിപ്പിക്കുന്നത് ഇന്ന് നമ്മെ ഏതെങ്കിലും തരത്തില്‍ ചൂഷണം ചെയ്യാനാണ്. എല്ലാ മനുഷ്യരും തുല്യരാണ്. സ്വാതന്ത്ര്യവും നീതിയും സുഖ സൌകര്യങ്ങളും എല്ലാ മനുഷ്യര്‍ക്കും തുല്യമായി അവകാശപ്പെട്ടതാണ് .അത് എല്ലാവര്ക്കും ഇവിടെ തന്നെ കിട്ടാനുള്ള പരിശ്രമമാണ് നടത്തേണ്ടത്.
      ജനുവരി 23 11:09am-ന് ·  ·  1

    • Pma Nasar Doha പദാര്‍ത്ഥ അതീതമായി താങ്കള്‍ അനുഭവിച്ചിട്ടുള്ളത് എന്താണ്? എന്ന ചോദ്യത്തിനു എളുപ്പം പറയാവുന്ന ഉത്തരം ആത്മാവ് .. ഈ ലോകത്തില്‍ പൂര്‍ണമായ നീതിയും ന്യായവും കിട്ടുക എന്നത് നമ്മുടെ അവകാശമാണ്. എങ്കില്‍ ഹിറ്റ്‌ ലറിനു നീതിലഭിച്ചുവോ?
      താല്‍കാലിക ജീവിത മെന്നു പറയാന്‍ കാരണം മനുഷ്യന്‍ മരണപ്പെടുന്നത് കൊണ്ട് ... താങ്കള്‍ മറുചോദ്യം ഉന്നയിച്ചു വിഷയം മാറ്റുന്നു. മനുഷ്യന്റെ താല്‍കാലിക ജീവിത ലക്ഷ്യമെന്താണ് ....?മരാണാനാന്തരം മനുഷ്യന്റെ അവസ്ഥ എന്താണ് ...?താങ്കളുടെ അനുവാദമോ താങ്കള്‍ക്കു മുന്നറിയിപ്പോ കൂടാതെ ലഭിച്ച , പൂര്‍ണമായ നീതിയും ന്യായവും ലഭിക്കാത്ത ഈ ജീവിതത്തിനു ശേഷം മറ്റൊരു ജീവിതം ഇല്ല എന്ന് ഉറപ്പിച്ചു പറയാന് മതിയായ എന്ത് തെ ളിവാണ് ഉള്ളത് ....?

      ജനുവരി 23 1:43pm-ന് · 

    • Siddhique Hassan Muzhakkunnu mr; ajith enikk ningada trem vivarm illa
      ജനുവരി 23 1:51pm-ന് · 

    • Siddhique Hassan Muzhakkunnu PAKSHE EEVALIYA LOKHATH CHERIYA KAALYALAVIL NAMUKK ENTHOKKE MANASSILAKKANAM...? KURE VARSHANGALKK MUNP ORU JANTHU SHASTRANGAN KLONINGILODE ORU CHEMMARAIYADINE SRISHTICHILLLE .....? ATHINU AAVASHYAMAA KADA VASTHU ENTHAAYIRUNNU NINGADE BHASHAYIL PARANGAL PADARTHAM ....INGANE MANUSHAYANU THANNE AADINE MANUSHYANE THANNEYUM SRISHTIKKAN KAZHIYUNNA LOKHATH DAIVATHINU KAZHIYILLA ENNU ENNATHU....ATHINU SADYATHA ILLA ENNU PARAYUNNATHU PAZHANGAN YUKTHIVAADAMAYE ENIKKU KAANA KAZHIYOOO .. ENTHENKILU THETTU UNTENKIL KHSAMIKKANAM ARIYIKKANAM
      ജനുവരി 23 1:56pm-ന് · 

    • Nazer CK ‎@Mr.Ajith. ഞാന്‍ താങ്കളെ above average category യില്‍ കാണുന്നു.പറയുന്നത് വാക്കര്‍ത്തത്തില്‍ എടുത്താല്‍ തര്‍ക്കം തീരില്ല. മണിക്കൂറുകള്‍ ദിവസങ്ങള്‍ മാസങ്ങള്‍ പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തു പലപ്പോഴും നിരാശരായ വിഷയം എന്നെ പോലെ ഒരു സാധാരണക്കാരന്‍ വിശദീകരിച്ചു താങ്കളുടെ (തെറ്റി)ദ്ദാരണ വര്‍ദ്ധിപ്പിചെങ്കിലോ എന്ന് ഭയന്നാണ് തോറ്റു എന്ന് പറഞ്ഞത്‌.. .. . ദൈവം തന്നെ ഇല്ലാ എന്ന് വിശ്വസിക്കുന്ന ഒരാളോട് ദൈവത്തിന്‍റെ ശരിയും തെറ്റും പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ. ഒറ്റകാര്യം മാത്രം സൂചിപ്പിക്കുന്നു.മരണ ശേഷം ഒരാള്‍ വന്നു അവിടത്തെ സംഗതികള്‍ വന്നു പറഞ്ഞാലും താങ്കള്‍ വിസ്വസിക്കുന്നാതെങ്ങിനെ? നമ്മുടെ മതാപിതാക്കലെയെന്കിലും കുറഞ്ഞ പക്ഷം നാം അന്ഗീകരിക്കണ്ടേ സഹോദരാ.ഇതും ശാസ്ത്രീയമായി തെളിയിക്കെണ്ടിവന്നാല്‍ വളരെ പരിതാപകരമായിരിക്കും കാര്യങ്ങള്‍.., എനിക്കിനിയും കുറെ പറയാനുണ്ട് . പക്ഷെ അപ്രിയ സത്യങ്ങള്‍ വിശദീകരണങ്ങള്‍ ഇലാതെ പറയുമ്പോള്‍ ബന്ധങ്ങള്‍ വഷളാകും. നിര്‍ത്തുന്നു. സ്നേഹപൂര്‍വ്വം .
      ജനുവരി 23 3:20pm-ന് ·  ·  1

    • Ajith M S Ajith Pma Nasar Doha"സൂക്ഷ്മവും സ്ഥൂലവും സങ്കീര്‍ണവുമായ ദ്രവ്യ പ്രപഞ്ചത്തില്‍" ആത്മാവ് കൂടി ഉണ്ടെങ്കില്‍ അതിനെ ദ്രവ്യ പ്രപഞ്ചം എന്ന് വിളിച്ചത് തെറ്റ്. ആത്മാവിനെ ദ്രവ്യത്തില്‍ ഉള്‍പ്പെടുത്തുക വയ്യ. കാരണം ശാസ്ത്രീയ മായി അതിന്റെ അസ്തിത്വം തെളിയിക്കപ്പെട്ടിട്ടില്ല. ഹിറ്റ്‌ ലറിനു എന്ത് നീതിയാണ് ലഭിക്കേണ്ടിയിരുന്നത് ! ! എന്റെ ഇത് വരെയുള്ള ജീവിതത്തില്‍ നിന്നും മരണത്തോടെ മനുഷ്യ ജീവിതം അവസാനിക്കുന്നതായാണ് കണ്ടിട്ടുള്ളത് . മരണാനന്തര ജിവിതം ഉണ്ട് എന്ന് പറയുന്നവരാണ് അതിനു തെളിവ് തരേണ്ടത്‌.
      ജനുവരി 23 9:14pm-ന് ·  ·  1

    • Pma Nasar Doha സൂക്ഷ്മവും സ്ഥൂലവും സങ്കീര്‍ണവുമായ ദ്രവ്യ പ്രപഞ്ചം എന്ന് പറഞ്ഞാല്‍ ദ്രവ്യ പ്രപഞ്ച ത്തില്‍ പദാര്‍ത്ഥ അതീതമായി ഒന്നും അതിലില്ല എന്ന അര്‍ത്ഥം അതിനില്ല. ചരിത്രത്തില്‍ ക്രൂര മുഖമുള്ള ഹിറ്റ്‌ ലറിനു ന്യായ മായ ശിക്ഷ ലഭിക്കപ്പെട്ടില്ല .അതുകൊണ്ട് തന്നെ ഈ ലോകത്തില്‍ പൂര്‍ണമായ നീതിയും ന്യായവും കിട്ടുക എന്നത് നടപ്പില്ലാത്ത കാര്യമാണ് എന്ന് അവിതര്‍ക്കമാണ്.
      താങ്കള്‍ മറുചോദ്യം ഉന്നയിച്ചു വിഷയം മാറ്റുന്നു.....................
      താങ്കള്‍ മറുചോദ്യം ഉന്നയിച്ചു വിഷയം മാറ്റുന്നു........
      താങ്കള്‍ മറുചോദ്യം ഉന്നയിച്ചു വിഷയം മാറ്റുന്നു...........




      മനുഷ്യന്റെ താല്‍കാലിക ജീവിത ലക്ഷ്യമെന്താണ് ....?മരാണാനാന്തരം മനുഷ്യന്റെ അവസ്ഥ എന്താണ് ...?താങ്കളുടെ അനുവാദമോ താങ്കള്‍ക്കു മുന്നറിയിപ്പോ കൂടാതെ ലഭിച്ച , പൂര്‍ണമായ നീതിയും ന്യായവും ലഭിക്കാത്ത ഈ ജീവിതത്തിനു ശേഷം മറ്റൊരു ജീവിതം ഇല്ല എന്ന് ഉറപ്പിച്ചു പറയാന് മതിയായ എന്ത് തെ ളിവാണ് ഉള്ളത് ....?

      ജനുവരി 24 2:11pm-ന് ·  ·  1

    • Nunooj Yusuf ഒരു നല്ല ചര്‍ച്ചയായി എനിക്ക് തോനുന്നു?? Ajith M S Ajith ഈ വിശദീകരണം ഒന്നരിയാന്‍ താല്പര്യമുണ്ട്.....

      നുഷ്യന്റെ താല്‍കാലിക ജീവിത ലക്ഷ്യമെന്താണ് ....?മരാണാനാന്തരം മനുഷ്യന്റെ അവസ്ഥ എന്താണ് ...?താങ്കളുടെ അനുവാദമോ താങ്കള്‍ക്കു മുന്നറിയിപ്പോ കൂടാതെ ലഭിച്ച , പൂര്‍ണമായ നീതിയും ന്യായവും ലഭിക്കാത്ത ഈ ജീവിതത്തിനു ശേഷം മറ്റൊരു ജീവിതം ഇല്ല എന്ന് ഉറപ്പിച്ചു പറയാന് മതിയായ എന്ത് തെ ളിവാണ് ഉള്ളത് ....?

      ജനുവരി 24 8:44pm-ന് · 

    • Ajith M S Ajith ‎@nunoj yusuf Pma Nasar Doha Nazer CK @sidhique hassan.തിരക്കുകള്‍ക്കിടയില്‍ മറുപടി എഴുതാന്‍ വൈകി .ക്ഷമിക്കണം. ഓരോന്നായി എഴുതാം
      ജനുവരി 28 3:37am-ന് ·  ·  1

    • Ajith M S Ajith Pma Nasar Doha1 .ദ്രവ്യ പ്രപഞ്ചം എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ അതില്‍ ദ്രവ്യത്തില്‍ ഉള്‍പ്പെടുത്താന്‍ ആകാത്ത ആത്മാവിനെ താങ്കള്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ല. ദ്രവ്യം എന്ന വാക്കിനു കൃത്യമായ നിര്‍വ്വചനങ്ങള്‍ ഉണ്ട്. ഈ പ്രപഞ്ചം ദ്രവ്യ പ്രപഞ്ചം ആണെന്ന് ഖുറാനില്‍ പറയുന്നുണ്ടോ? ഉണ്ടെങ്കില്‍ എവിടെ? ഖുറാന്റെയല്ല ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് താങ്കള്‍ ആ വാക്ക് ഉപയോഗിച്ചതെങ്കില്‍ ആത്മാവ് എന്നൊന്ന് അതിന്റെ ഭാഗമാണ് എന്ന് ഏതു ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ പറയുന്നു?രണ്ടു തോണിയില്‍ കാലു വെക്കതിരിക്കുന്നതല്ലേ നല്ലത്?
      ജനുവരി 28 3:51am-ന് ·  ·  1

    • Ajith M S Ajith Pma Nasar Doha 2 . ഹിറ്റ്ലെര്‍ നു നീതി കിട്ടിയോ ശിക്ഷ കിടിയോ എന്ന വിഷയം .. നീതിയും ശിക്ഷയും ഇവിടെ ഉറപ്പാക്കണം. ഉണ്ടോ എന്ന് ഉറപ്പില്ലാത്ത പരലോകത്ത് കിട്ടിക്കൊള്ളും എന്ന് പറഞ്ഞു സമാധാനിക്കുന്നത് ഇവിടെ നീതി ലഭിക്കാത്ത സാധാരണക്കാരെ പറ്റിക്കാനാണ്. ഗോവിന്ദ ചാമിക്ക്‌ പരലോകത്ത് ശിക്ഷ കിട്ടുമെങ്കില്‍ നമ്മള്‍ എന്തിനാണ് അയാളെ ശിക്ഷിക്കുന്നത്? ഹിന്ദുവായി ജീവിച്ചു ഒരു ഹിന്ദു തീവ്ര വാദിയുടെ കൈ കൊണ്ട് ദാരുണമായി കൊല്ലപെട്ട മഹാത്മാ ഗാന്ധിക്ക് മരണ ശേഷം നീതി ലഭിചിരിക്കുമോ? ഇസ്ലാം വിഭാവനം ചെയ്യുന്ന സ്വര്‍ഗത്തില്‍ അദ്ദേഹത്തിനു പ്രവേശനം ലഭിക്കുമോ?
      ജനുവരി 28 4:01am-ന് ·  ·  1

    • Ajith M S Ajith Pma Nasar Doha3 . മരണാനന്തര ജീവിതം ..ഉണ്ടെന്നു പറയുന്നവര്‍ ആദ്യം തെളിവ് തരണം..ഉദാഹരണത്തിന് 'കുട്ടിച്ചാത്തന്‍ ' എന്നൊരു ചെറു കിട ദൈവം ഉണ്ടെന്നു ചില ഹിന്ദുക്കള്‍ വിശ്വസിക്കുന്നു.അങ്ങനെയോന്നില്ലെന്നു തെളിയിക്കാന്‍ താങ്കളോട് പറഞ്ഞാല്‍ താങ്കള്‍ എന്ത് പറയും? ഇല്ലെന്നു തെളിയിക്കാമോ ?
      ജനുവരി 28 4:07am-ന് · 

    • Ajith M S Ajith Pma Nasar Doha4 . അനുവാദമോ മുന്നറിയിപ്പോ കൂടാതെ ലഭിച്ച ജീവിതം എന്നത്..വരാന്‍ പോകുന്ന ജീവിതത്തെ കുറിച്ച് അനുവാദമോ മുന്നറിയിപ്പോ എനിക്ക് ലഭിച്ചിട്ടില്ല . വരാന്‍ പോകുന്ന ജീവിതത്തെ കുറിച്ച് താങ്കള്‍ക്കു എവിടെ നിന്നാണ് അറിവ് കിട്ടിയത് ?
      ജനുവരി 28 4:17am-ന് · 

    • Ajith M S Ajith Pma Nasar Doha, nunooj yusufജീവിതത്തിന്റെ ലക്‌ഷ്യം ജീവിക്കുക എന്നത് തന്നെയാണ് . അതില്‍ ലക്ഷ്യവും മാര്‍ഗ്ഗവും രണ്ടല്ല. ഒന്ന് തന്നെ. താല്‍ക്കാലികം എന്ന് അതിനെ വിളിക്കുമ്പോള്‍ സ്ഥിരമായ മറ്റൊന്ന് ഉണ്ടെന്നു താങ്കള്‍ തെളിയിക്കേണ്ടി വരും
      ജനുവരി 28 4:22am-ന് · 

    • Ajith M S Ajith Nazer CK മരണ ശേഷം ഒരാള്‍ വന്നു അവിടുത്തെ കാര്യങ്ങള്‍ പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കാം . മാതാപിതാക്കള്‍ അല്ല ആര് പറഞ്ഞാലും എനിക്ക് ബോധ്യപ്പെടുന്നതെ ഞാന്‍ അംഗീകരിക്കൂ. ഒരു പ്രശ്നം വന്നാല്‍ മാതാപിതാക്കള്‍ ആരാണെന്ന് വരെ ശാസ്ത്രീയമായി തെളിയിക്കേണ്ടി വരും. അതിനു ഈ രാജ്യത്തു നിയമം ഉണ്ട്. അങ്ങനെ പലരും തെളിയിച്ചിട്ടും ഉണ്ട്. അതൊരു തെറ്റൊന്നും അല്ല. ആരോഗ്യകരമായ സംവാദത്തില്‍ ബന്ധങ്ങള്‍ ഒരിക്കലും വഷളാകില്ല . അത് ഞാന്‍ ഉറപ്പു തരാം.
      ജനുവരി 28 4:36am-ന് ·  ·  1

    • Anas Gramercy Kukku onnuuu podoooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo
      ജനുവരി 28 11:15am-ന് · 

    • Pma Nasar Doha ഈ പ്രപഞ്ചം ദ്രവ്യ പ്രപഞ്ചം ആണെന്ന് ഖുറാനില്‍ പറയുന്നുണ്ടോ? ഉണ്ടെങ്കില്‍ എവിടെ? ..................................................
      ഖുറാനില്‍ പറയുന്നില്ല ..............ഖുറാന്റെയല്ല ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് താങ്കള്‍ ആ വാക്ക് ഉപയോഗിച്ചതെങ്കില്‍ ആത്മാവ് എന്നൊന്ന് അതിന്റെ ഭാഗമാണ് എന്ന് ഏതു ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ പറയുന്നു?....................ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല ആത്മാവ് എന്ന ആ വാക്ക് ഉപയോഗിച്ചത് .

      ജനുവരി 30 9:22am-ന് · 

    • Pma Nasar Doha ഹിറ്റ്ലെര്‍ നു നീതി കിട്ടിയോ ശിക്ഷ കിട്ടിയോഎന്ന വിഷയം .. നീതിയും ശിക്ഷയും ഇവിടെ ഉറപ്പാക്കണം. എങ്കില്‍ കഴ്ഞ്ഞു പോയ കാര്യം ഇ നി ഉറപ്പാക്കാന്‍ പറ്റുമോ....?ഗോവിന്ദ ചാമിക്ക്‌ പരലോകത്ത് ശിക്ഷ കിട്ടുമെങ്കില്‍ നമ്മള്‍ എന്തിനാണ് അയാളെ ശിക്ഷിക്കുന്നത്? ......ദുനിയാവിലെ സമാധാന ജീവിതത്തിനു .....................................................................ഹിന്ദുവായി ജീവിച്ചു ഒരു ഹിന്ദു തീവ്ര വാദിയുടെ കൈ കൊണ്ട് ദാരുണമായി കൊല്ലപെട്ട മഹാത്മാ ഗാന്ധിക്ക് മരണ ശേഷം നീതി ലഭിചിരിക്കുമോ? ഇസ്ലാം വിഭാവനം ചെയ്യുന്ന സ്വര്‍ഗത്തില്‍ അദ്ദേഹത്തിനു പ്രവേശനം ലഭിക്കുമോ..................................................ആര്‍ ഒരു അണുമണി തൂക്കം നന്മ ചെയ്‌താല്‍ അവനതു കാണും .ആര്‍ ഒരു അണുമണി തൂക്കംതിന്മ ചെയ്‌താല്‍ അവനതു കാണും എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്....................................................................................................................................മരണാനന്തര ജീവിതം ..ഉണ്ടെന്നു പറയുന്നവര്‍ ആദ്യം തെളിവ് തരണം..തെളിവ് വിശുദ്ധ ഖുര്‍ആനാണ് ......................................................................കുട്ടിച്ചാത്തന്‍ ' എന്നൊരു ചെറു കിട ദൈവം ഉണ്ടെന്നു ചില ഹിന്ദുക്കള്‍ വിശ്വസിക്കുന്നു.അങ്ങനെയോന്നില്ലെന്നു തെളിയിക്കാന്‍ താങ്കളോട് പറഞ്ഞാല്‍ താങ്കള്‍ എന്ത് പറയും? അതിനു ന്യായ മായ പ്രമാണം ചോദിക്കും .>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>വരാന്‍ പോകുന്ന ജീവിതത്തെ കുറിച്ച് താങ്കള്‍ക്കു എവിടെ നിന്നാണ് അറിവ് കിട്ടിയത്? ഖുര്‍ആ നില്‍ നിന്ന് .
      ജനുവരി 30 9:23am-ന് · 

    • Pma Nasar Doha ദ്രവ്യ പ്രപഞ്ചം എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ അതില്‍ ദ്രവ്യത്തില്‍ ഉള്‍പ്പെടുത്താന്‍ ആകാത്ത ആത്മാവിനെ താങ്കള്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ല....................................................................................................... വ്യവസ്ഥാപിതമായ ദ്രവ്യ പ്രപഞ്ചത്തിലെ, ദൃശ്യപ്രപഞ്ചത്തിലെ അത്ഭുതവും പത്ത് നൂര്‍ വയസ്സ് കൊണ്ട് ഒടുങ്ങുന്ന മനുഷ്യന്റെ ആയ്സ്സിലെ താല്‍ക്കലി കതയും ഉദ്ദേശിച്ച സൂചനയാണ് ,സൂക്ഷ്മവും സ്ഥൂലവും സങ്കീര്‍ണവുമായ ഈ ദ്രവ്യ പ്രപഞ്ചത്തില്‍ മനുഷ്യന്റെ താല്‍കാലിക ജീവിത......എന്ന് ഞാന്‍ പറഞ്ഞതു .അല്ലാതെ അതല്ല ചോദ്യത്തിന്റെ മര്‍മ്മം .വെള്ളത്തിന്റെ മദ്ഹ് പറയുമ്പോള്‍ അതിലെ ഹൈഡ്രജന്‍ ആറ്റത്തിനെ ,ഓക്സിജന്‍ ആറ്റത്തിനെ കുറിച്ച് പരാമര്‍ശിച്ചില്ല എന്ന് വെച്ച് ആ വാചകം എങ്ങിനെയാണ് തെറ്റാവുന്നത് .....
      ജനുവരി 30 9:25am-ന് · 

    • Pma Nasar Doha മരണ ശേഷം ഒരാള്‍ വന്നു അവിടുത്തെ കാര്യങ്ങള്‍ പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കാം . മാതാപിതാക്കള്‍ അല്ല ആര് പറഞ്ഞാലും എനിക്ക് ബോധ്യപ്പെടുന്നതെ ഞാന്‍ അംഗീകരിക്കൂ. ഒരു പ്രശ്നം വന്നാല്‍ മാതാപിതാക്കള്‍ ആരാണെന്ന് വരെ ശാസ്ത്രീയമായി തെളിയിക്കേണ്ടി വരും. ............................................................................................................................താങ്കളുടെ പദാര്‍ത്ഥ ശരീരത്തില്‍ പദാര്‍ത്ഥ അതീതമായ ആത്മാവ് ഉണ്ട് എന്നതിനുള്ള ശാസ്ത്രീയമായി എന്ത് തെളിവാണ് താങ്കളുടെ പാക്കലുള്ളത് ...?
      ജനുവരി 30 9:25am-ന് · 

    • Pma Nasar Doha താല്‍ക്കാലികം എന്ന് അതിനെ വിളിക്കുമ്പോള്‍ സ്ഥിരമായ മറ്റൊന്ന് ഉണ്ടെന്നു താങ്കള്‍ തെളിയിക്കേണ്ടി വരും
      ...........................................പത്ത് നൂര്‍ വയസ്സ് കൊണ്ട് ഒടുങ്ങുന്ന മനുഷ്യന്റെ ആയുസ്സ് തന്നെ മതി താല്‍ക്കാലികം എന്ന പറയാന്‍ അതിനു സ്ഥിരമായ മറ്റൊന്ന് ഉണ്ടെന്നു( ഉണ്ടെങ്കിലും) തെളിയിക്കെണ്ട ആവിശ്യം പോലും മില്ല .

      ജനുവരി 30 9:26am-ന് · 

    • Pma Nasar Doha ഒരു പ്രശ്നം വന്നാല്‍ മാതാപിതാക്കള്‍ ആരാണെന്ന് വരെ ശാസ്ത്രീയമായി തെളിയിക്കേണ്ടി വരും>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>.വ്യവസ്ഥാപിതമായ പ്രപഞ്ചത്തിനു കാരണമായ കാര്യ ത്തിന്റെ ശാസ്ത്രീയമായി എന്ത് തെളിവാണ് ഉള്ളത് ?.................................................................
      ജനുവരി 30 9:27am-ന് · 


    • Younus Athikkott god wil bless u,mr nasar
      ജനുവരി 30 12:52pm-ന് · 

    • Ajith M S Ajith Pma Nasar Doha "അണുമണി തൂക്കം നന്മ ചെയ്‌താല്‍ അവനതു കാണും .ആര്‍ ഒരു അണുമണി തൂക്കംതിന്മ ചെയ്‌താല്‍ അവനതു കാണും എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.." നല്ലത് അപ്പോള്‍ നന്മ ചെയ്‌താല്‍ മതിയല്ലോ മതം ആവശ്യപ്പെടുന്ന കര്‍മ്മങ്ങളുടെ അനുഷ്ടാനമോ വിശ്വാസം തന്നെയോ ആവശ്യം ഇല്ലല്ലോ മഹാത്മാ ഗാന്ധിയും മദര്‍ തെരേസയും ഒക്കെ നന്മ ചെയ്തവരാനല്ലോ. ഇത് പ്രകാരം അവര്‍ക്കും സ്വര്‍ഗ്ഗം ലഭിക്കുമല്ലോ ..?
      ഫെബ്രുവരി 2 9:08pm-ന് · 

    • Ajith M S Ajith Pma Nasar Doha പദാര്‍ത്ഥ ശരീരത്തില്‍ പദാര്‍ത്ഥ അതീതമായ ആത്മാവ് ഉണ്ട് എന്നതിനുള്ള ശാസ്ത്രീയമായി എന്ത് തെളിവാണ് താങ്കളുടെ പാക്കലുള്ളത് ...? .......ആത്മാവ് എന്ന ഒന്ന് ഉണ്ടെന്നു എനിക്ക് വിശ്വാസമില്ല . ഞാന്‍ അങ്ങനെ എവിടെയും പറഞ്ഞിട്ടും ഇല്ല
      ഫെബ്രുവരി 2 9:34pm-ന് · 

    • Ajith M S Ajith Pma Nasar Doha പ്രപഞ്ചത്തിനു എന്തെങ്കിലും കാരണം വേണമെന്ന് നിര്‍ബന്ധമെങ്കില്‍ ആ കാരണത്തിനും കാരണം വേണമല്ലോ ..അത് എന്താണ്?
      ഫെബ്രുവരി 2 9:41pm-ന് · 

    • Ajith M S Ajith Pma Nasar Doha
      ഖുറാന്‍ ആണ് താങ്കളുടെ അടിസ്ഥാനം എന്ന് പറഞ്ഞുവല്ലോ .. ഖുറാനില്‍ അന്യ മത ആചാരങ്ങളെ അധിക്ഷേപിക്കണം എന്ന എവിടെയെങ്കിലും പറയുന്നുണ്ടോ? 'നിനക്ക് നിന്റെ മതം അവനു അവന്റെ മതം ' എന്നല്ലേ ഖുറാന്‍ പറഞ്ഞിട്ടുള്ളത്.. താങ്കള്‍ പോസ്റ്റ്‌ ചെയ്ത നമ്മുടെ ഈ ചര്‍ച്ചക്ക് കാരണമായ ഫോട്ടോയും അതിനു താങ്കള്‍ ഇട്ട കമന്റും ഖുറാനാല്‍ ന്യായീകരിക്കതക്കതാണോ ?സാമുദായിക സൌഹാര്‍ദ്ദം തകര്‍ക്കനല്ലേ ഇത് കാരണമാകുക?വ്യത്യസ്ത മതങ്ങള്‍ക്ക് വ്യത്യസ്ത ആചാരങ്ങള്‍ .. ഒരു മതത്തില്‍ തന്നെ നിരവധി വഴികള്‍ .. ഇതില്‍ ഇന്നത്‌ മാത്രം ശരി എന്ന മുന്‍ വിധി ശരിയാണോ? ചില ഇസ്ലാം മത വിശ്വാസികള്‍ റാതീബ് നടത്താറുണ്ട്‌ . ഭൂരിപക്ഷം പേരും ആഗ്ര ചര്‍മ്മ ചെദനം നടത്താറുണ്ട്‌ .. ഇതിന്റെയൊക്കെ ഭീഭത്സമായ ഫോട്ടോ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ചു അതിനെ generalise ചെയ്തു ഇതാണോ ഇസ്ലാം മത വിശ്വാസം എന്ന് ഒരു ഹിന്ദു മത വിശ്വാസി ചോദിച്ചാല്‍ അത് സ്വസ്ഥമായ സാമൂഹിക ജീവിതത്തിനു ഗുണകരമാണോ ? താങ്കളുടെ വിശ്വാസങ്ങല്‍ക്കോ ആചാരങ്ങള്‍ക്കോ ഞാന്‍ എതിരല്ല. അത് താങ്കളുടെ ഇഷ്ടം. പക്ഷെ, ഇന്റര്‍നെറ്റ്‌ പോലെയുള്ള പൊതു മാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ കൂടുതല്‍ സൂക്ഷ്മതയോടെ ഇടപെടണം എന്ന് അഭ്യര്‍ത്ഥിക്കുന്നു

      ഫെബ്രുവരി 2 9:47pm-ന് · 

    • Nazer CK ayyo ningal mathiyaakkiyille? ...@ mr.Ajith ആറ്റന്‍ ബറോയുടെ മനം മാറ്റം അറിഞ്ഞപ്പോള്‍ താങ്കള്‍ക്കു എന്ത് തോന്നി. ഇത് പോലുള്ള മഹാന്മാരില്‍ നിന്നല്ലേ താങ്കള്‍ ഇന്നത്തെ മാനസേകാവസ്ഥയില്‍ എത്തിയത്‌.. അല്ലെങ്കില്‍ പരീക്ഷണങ്ങളിലൂടെയുള്ള സ്വയം കണ്ടുപിടുത്തമാണോ?
      ഫെബ്രുവരി 2 9:51pm-ന് · 

    • Ajmal KH IVALAAARU...ADUTHOMAYUDE ANITHIYO?
      ഫെബ്രുവരി 6 5:22pm-ന് · 

    • Favas Ibn Ishaq ‎@Ajith M S Ajith
      പദാര്‍ത്ഥ ശരീരത്തില്‍ പദാര്‍ത്ഥ അതീതമായ ആത്മാവ് ഉണ്ട് എന്നതിനുള്ള ശാസ്ത്രീയമായി എന്ത് തെളിവാണ് താങ്കളുടെ പാക്കലുള്ളത് ...?
      ---------------------------------------------------
      വെറും 'പദാര്‍ത്ഥ ശരീരം' എന്ന് പറഞ്ഞതിനോട് യോജിക്കുന്നില്ല. അതിനാല്‍ എന്റെ മറുചോദ്യം ഇങ്ങനെ ആകട്ടെ..
      പദാര്‍ത്ഥ അതീതമായ ആത്മാവ് 'ഇല്ല' എന്നതിനുള്ള ശാസ്ത്രീയമായ എന്ത് തെളിവാണ് താങ്കളുടെ പക്കലുള്ളത്?

      ഫെബ്രുവരി 6 5:57pm-ന് · 

    • Raghu Korambath Ho Mr Ajith thankal ethra vikarathenanavenda karyamundo, avaranu sari avar mathramanu sari ennu onnu sammathichukoode mattullathellam verum kettukathakal athellam kadalil thallanam he.
      ഫെബ്രുവരി 6 6:33pm-ന് · 

    • Raghu Korambath Prapancham dravaythil mathram kendeikrithamano, drvayavum energyum koodiyathanu ee prapancham, athine verorun thartathil paranjal atmavum sareeravum ennum parayam MATTER and ENERGY.Sastram thelivukal nirathi satyathe theliyikkunnu athu ennum apoornamanu ee apoornathayil ninnu matham muthaledukkunnu scienceinu nirvachikkvathidathu matham vettithilingunnu, ATYANDIKAMAYI endu, evidennu, aru enna chodyathinu vykthamaya untheram SCIENCE inu nalkan kazhiythidatholam kalam ella MATHANGALKUM athintethaya prasakthi undakum, approximately parayukayanegil manushyarashi ulledatholam. Ella mathangalum MANUSYA srissti thanne, dayavu cheytu daivathe kashtathilakkaranthu.
      ഫെബ്രുവരി 6 6:45pm-ന് · 

    • Nazer CK ‎@Mr.Ajith ,,,,” മരണ ശേഷം ഒരാള്‍ വന്നു അവിടുത്തെ കാര്യങ്ങള്‍ പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കാം . മാതാപിതാക്കള്‍ അല്ല ആര് പറഞ്ഞാലും എനിക്ക് ബോധ്യപ്പെടുന്നതെ ഞാന്‍ അംഗീകരിക്കൂ”. ഇല്ല സഹോദരാ ..രണ്ടാമത് പറഞ്ഞതാണ് ശരി .. താങ്കള്ക്ക്് ബോദ്യപ്പെടുന്നതെ അംഗീകരിക്കയോള്ളു. അത് തെറ്റുംഅല്ല .അപ്പോള്‍ ഒരാള്‍ വന്നു പറയുന്നു നന്മ ചെയ്തവന് സ്വര്ഗം് ഉണ്ട് ,തിന്മ ചെയ്തവന് നരഗം ഉണ്ട്. അയാള്‍ പറഞ്ഞത്‌ ശരിയാണെന്ന് താങ്കള്ക്ക്മ ഉറപ്പിക്കാന്‍ കഴിയില്ല. അയോളോട് തെളിവ് ചോദിക്കും. അയാള്‍ നല്കുറന്ന തെളിവ് താങ്കള്‍ അന്ഗീകരിക്കനമെന്നില്ല. അങ്ങിനെ അയാള്‍ ഒരു അത്ഭുതം കാണിചാല്‍ പോലും താങ്കള്‍ അതിനെക്കാളും വലിയ മാന്ത്രികനെ കുറിച്ച് പറഞ്ഞു അയാളോട് തര്ക്കി ച്ചുകൊണ്ടിരിക്കും. കണ്ണില്‍ കണ്ടതും ബോദ്ധ്യപ്പെട്ടതും മാത്രമേ വിശ്വസിക്കൂ എന്നത് വ്യക്ത്തിപരമായി ന്യായീകരിക്കാവുന്നതാണ്, എന്നാല്‍ തര്ക്കംത അതിന്റെട അടിസ്ത്താനത്തിലായിക്കൂട. താങ്കള്‍ക്ക് താല്പര്യമില്ലാഞ്ഞിട്ടാണോ ആറ്റന്‍ ബറോയെ കുറിച്ച് പ്രതികരിച്ചു കണ്ടില്ല .?
      ഫെബ്രുവരി 6 6:49pm-ന് · 

    • Raghu Korambath Melparanajathu VISWASATHIL mathram adhishtithamayathanu, maranasheshamulla AVASTHA enthanennu theliyikkunna onnum thanne nammude pakkalilla athu SWARGAMO NARAGAMO enthayalum athukonduthanne athoru kalpaneeka srishsti anu thanum. Pinee @Nazer maranasheshamulla avastaye kurichu engine namukku thelivu sahitham prove cheyyan sadhikkum.
      ഫെബ്രുവരി 6 8:24pm-ന് · 

    • Nazer CK ‎@Mr.Raghu and Mr. Ajithസ്നേഹ ബഹുമാനപുരസ്സരം ഒന്ന് ചോദിച്ചോട്ടെ ..താങ്കളുടെ വിശ്വാസപ്രകാരമുള്ള നന്മ ചെയ്തു പരമാവധി സുഗത്തോടെ ജീവിക്കുക എന്ന കാഴ്ച്ചപ്പാടാണോ , ദൈവം ഉണ്ട് എന്ന സങ്കല്പ്പ(യാഥാര്ത്ഥ്യം )ത്തില്‍ ജീവിക്കുന്നതാണോ താങ്കള്‍ ഉള്പ്പെ്ട്ട മനുഷ്യ കുലത്തിനു കൂടുതല്‍ ഗുണകരം?
      പരമാവധി സുഗത്തോടെ ഈ ലോകത്ത് ജീവിക്കുമ്പോള്‍ നിങ്ങള്ക്ക് അന്യന്റെ് പണം അപഹരിക്കാം, നിങ്ങളുടേത് അന്ന്യനും, നിയമത്തിന്ടെ കണ്ണില്‍ പെടെരുതെന്നു മാത്രം. നമ്മുടെ അമ്മസഹോദരിമാരെ
      ആര്ക്കും പ്രാപിക്കാം, നമുക്ക് തിരിച്ചും, ആരും അറിയരുത്ര്ന്നു മാത്രം. ആരും അറിയില്ലെങ്കില്‍ നിങ്ങള്ക്ക് എത്ര ക്രൂരനാകുന്നതിലും കുഴപ്പമില്ല. ഹിറ്റ്ലര്‍ ഇന്നില്ല ,ഇനി ഒരു ഹിറ്റ്ലര്‍ ഉണ്ടായാലും കുഴപ്പമില്ല. ഈ വിശ്വാസത്തില്‍ എന്ത് ലോക സമാധാനമാണ് സുഹുര്ത്തെത .. ഇനി വെറുതെ ആളുകളെ പേടിപ്പിക്കാന്‍ വേണ്ടി കളവു പറഞ്ഞുണ്ടാക്കിയ ദൈവ സങ്ങല്പ്പംറ (ഉദാ: islam) നിങ്ങള്‍ അന്യന്റെപ മുതല്‍ ആഗ്രഹിക്കരുത്‌, കളവു പറയരുത്,വ്യഭിചാരത്തോട് അടുക്കുക പോലും ചെയ്യരുത്‌, അയല്‍ പക്കത്ത് പട്ടിനിയാനെന്കില്‍ വയര്‍ നിറച്ചു ഉണ്ണരുത്‌ , നിങ്ങളുടെ സമ്പത്തില്‍ നിന്ന് നിചിത ശതമാനം പാവപ്പെട്ടവര്ക്ക് നല്കിണം , അന്ന്യാമായി ഒരാളെ വധിച്ചാല്‍ ലോകത്തുള്ള മുഴുവന്‍ ആളുകളെയും വധിച്ചപോലെയാണ്,വഴിയില്‍ നിന്ന് തടസ്സങ്ങള്‍ നീക്കുന്നതില്‍ പ്രതിഫലമുണ്ട്,പക്ഷപാതിത്തം അരുത്,മാതാ പിതാക്കളോട് ഛെ എന്ന് പോലും പറയരുത്‌, അഗതികള്ക്കും അനാഥകള്ക്കും അന്നം നല്ക്ണം, അന്യ മതസ്ഥരെ അവഹേളിക്കാതിരിക്കുക,മദ്യപാനം,ചൂധാട്ടം പോലുള്ള അധാര്മികകതകളില്‍ നിന്ന് വിട്ടു നില്ക്കു ക,പലിശ വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത്‌, അന്യന്റെ രക്തവും,ധനവും അഭിമാനവും സംരക്ഷിക്കുക,പച്ചാത്തപിക്കുന്നവന് മാപ്പ് നല്കു ക, അധര്‍മത്തിനെതിരെ പോരാടുക,ജീവിത വിഭാവങ്ങലോടുള്ള ആര്ത്തിച കുറക്കുക,വലിയവനെ നോക്കി നെടുവീര്പ്പി ടുന്നതിനേക്കാള്‍ എളിയവനെ നോക്കി ആശ്വസിക്കുക,ദേശ , ഭാഷാ വര്ണ്ണക വിവേചനം ഒഴിവാക്കുക,...... അനുമനി തൂക്കം നന്മ ചെയ്‌താല്‍ അതിനു നല്ല പ്രതി ഫലം , അനുമണിതൂക്കം തിന്മ ചെയ്‌താല്‍ അതിനു ശിക്ഷ.---- ഈ സങ്കല്‍പ്പത്തില്‍ ജീവിക്കുന്ന ഒരാള്ക്ക് ‌ ദുഃഖം ഉണ്ടാകുമ്പോള്‍ തനിക്ക് നന്മയുടെ പ്രതിഫലം ലഭിക്കുമെന്ന അസ്വാസമെങ്കിലും കിട്ടുന്നു. ഇവിടെ നീതി ലഭിക്കാത്ത ഒരാള്ക്ക് --പ്രത്ത്യെകിച്ചും -വാദി പ്രതിയാകേണ്ടി വരുമ്പോള്‍ താങ്കളുടെ സങ്കല്പ്പഭത്തിലെ മനുഷ്യന്റെ- അവസ്ത്ത പരമ ദയനീയം തന്നെ,.. ഇനി പറയൂ .. വെറുതെയാണെങ്കിലും ഏതു സങ്കല്പ്പപത്തില്‍ ജീവിക്കുന്നതാണ് മനുഷ്യന് –വേണ്ട താങ്കള്ക്ക്ു നല്ലത്? താങ്കളുടെ സങ്ങല്പ്പ.ത്തില്‍ ഈലോകത്ത് 10ശതമാനം ആളുകളുണ്ടായിരുന്നെങ്കില്‍ ഇന്ന് ഈ ഭൂമിയില്‍ മനുഷ്യ വംശം തന്നെ അറ്റു പോയിട്ടുണ്ടാവുമായിരുന്നു. (pizhavukal undaakam munkoor jamyam chodikkunnu.എന്‍റെ വരികളില്‍ വിവരക്കേട് പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.)

      ഫെബ്രുവരി 6 9:03pm-ന് · 

    • Pma Nasar Doha Ajith M S Ajith ആത്മാവ് എന്ന ഒന്ന് ഉണ്ടെന്നു എനിക്ക് വിശ്വാസമില്ല . ഞാന്‍ അങ്ങനെ എവിടെയും പറഞ്ഞിട്ടും ഇല്ല__________________________________________________________________
      ___________
      മനുഷ്യനെ സംബന്ധിച്ചടത്തോളം അത്ഭുത കരമായ കാര്യം എന്താണ് എന്ന് ചോദിച്ചാല്‍ എളുപ്പം പറയാന്‍ കഴിയുക അവന്റെ ശരീരവും, മനസും, ആത്മാവും എന്നാണ്. സങ്കീര്‍ണമായ മനുഷ്യ ശരീരത്തിലെ അതിസൂക്ഷ്മമായ ചലനങ്ങള്‍ പോലും അളന്നെടുക്കാന് ഇന്ന് മനുഷ്യനു കഴിയും . എന്നാല്‍ മരണ സമയത്ത് നഷ്ടപ്പെടുന്ന ആത്മാവ് എന്ന മനുഷ്യന്റെ സത്തയെ കുറിച്ച് കാ മാ മിണ്ടാന്‍ കഴിയുന്നില്ല .അത് കൊണ്ട് തന്നെ ശാസ്ത്രീയ അടിസ്ഥാന ത്തില്‍ തെളിവ് നോക്കുന്നവര്‍
      ജീവിതത്തിന്റെ ഓരോ നിമിഷവും ആത്മാവ് എന്ന പ്രതിഭാസത്തെ അനുഭവിക്കുമ്പോഴും അതിനെ പാടെ നിഷേധിക്കുകയും ചെയ്യുന്നു. വ്യവസ്ഥാപിതമായ പ്രപഞ്ചത്തിനു കാരണമായ കാര്യ ത്തിന്റെ ശാസ്ത്രീയതയും മരണാനാന്തരം മനുഷ്യന്റെ അവസ്ഥയെ കുറിച്ചും ഈ ജീവിത ലക്ഷ്യത്തെ കുറിച്ചും സ്വന്തം സത്തയെ കുറിച്ചും ശാസ്ത്രീയ അടിസ്ഥാനത്തില്‍ തെളിവ് നോക്കുന്നവര്‍ക്ക് അന്ധത യാണ് .വെറും പൊക... കട്ട പുക .

      ഫെബ്രുവരി 6 11:59pm-ന് · 

    • Pma Nasar Doha പ്രപഞ്ചത്തിനു എന്തെങ്കിലും കാരണം വേണമെന്ന് നിര്‍ബന്ധമെങ്കില്‍ ആ കാരണത്തിനും കാരണം വേണമല്ലോ ..അത് എന്താണ്?______________________________________________________________________-

      കാരണത്തിനു പിന്നിലെ കാരണം അല്ലെങ്കില്‍ ദൈവത്തിനെ സൃഷ്ടിച്ചതാരാണ് എന്ന ചോദ്യം .പദാര്‍ഥാതീതവും സ്ഥല കാലനൈര്യന്തര്യങ്ങള്‍ക്കു അതീതവുമായ ഒന്നിനെയും മനുഷ്യനു ഉള്‍കൊള്ളാന്‍ കഴിയില്ല എന്നത് ശാസ്ത്രത്തിന്റെ പ്രഥമ പാഠമാണ് . പരമാണുക്കളുടെ കണിശമായ അതിര്‍ വരമ്പുകളില്‍ തളക്കപ്പെട്ട ദുര്‍ബലരായ മനുഷ്യന് ഉള്‍കൊള്ളാനാവാത്തതിനെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് അറിവിന്റെ അല്പത്തരമായി ആ ചോദ്യങ്ങള്‍ മാറുകയൊള്ളു.

      ഫെബ്രുവരി 7 12:02am-ന് · 

    • Pma Nasar Doha അണുമണി തൂക്കം നന്മ ചെയ്‌താല്‍ അവനതു കാണും .ആര്‍ ഒരു അണുമണി തൂക്കംതിന്മ ചെയ്‌താല്‍ അവനതു കാണും എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.." നല്ലത് അപ്പോള്‍ നന്മ ചെയ്‌താല്‍ മതിയല്ലോ മതം ആവശ്യപ്പെടുന്ന കര്‍മ്മങ്ങളുടെ അനുഷ്ടാനമോ വിശ്വാസം തന്നെയോ ആവശ്യം ഇല്ലല്ലോ മഹാത്മാ ഗാന്ധിയും മദര്‍ തെരേസയും ഒക്കെ നന്മ ചെയ്തവരാനല്ലോ. ഇത് പ്രകാരം അവര്‍ക്കും സ്വര്‍ഗ്ഗം ലഭിക്കുമല്ലോ ..?_______________________________________________________________________
      ഭര്‍ത്താവില്‍ നിന്നുള്ള എല്ലാ അനുഗ്രഹങ്ങളും അനുഭവിച്ചു തന്റെ ഭര്‍ത്താവിനോട് വിശ്വാസമില്ലാതെ ചെയ്തുകൊടുക്കുന്ന നന്മകളുടെയും പൂര്‍ണ വിശ്വാസത്തോടെ ചെയ്യുന്ന നന്മകളുടെയും മൂല്യങ്ങള്‍ രണ്ടും രണ്ടാണ് .പക്ഷെ കാണുന്നവര്‍ക്ക് രണ്ടും നന്മയാണ് .ഒരാള്‍ കളവു ചെയ്യുമ്പോള്‍ അയാളുടെ മനസ്സില്‍ നന്മയായും മറ്റുള്ളവര്‍ക്ക് അത് തിന്മയായും വരും ,അത് പോലെ തന്നെ ഒരാള്‍ക്ക്‌ തിന്മയായി തോന്നുന്നത് മറ്റൊരാള്‍ക്ക് നന്മയായും വരും .അത് കൊണ്ട് തന്നെ നന്മതിന്മ കള്‍ക്ക് നീതി പൂര്‍വമായ പ്രതിഫലം നല്‍കാന്‍ മനുഷ്യന് സാധ്യമല്ല . മനുഷ്യന്‍ തന്റെ രക്ഷിതാവിലേക്ക് വരാന്‍ വിധിക്കപ്പെട്ട വിചാരണ നാളില്‍ മനസുകളറിയുന്ന നീതി മാനായ സ്രഷ്ടാവ് തന്നെയാണ് നമ തിന്മകളുടെ തീരുമാനമെടുക്കുന്നത്.

      ഫെബ്രുവരി 7 12:02am-ന് · 

    • Pma Nasar Doha താങ്കള്‍ പോസ്റ്റ്‌ ചെയ്ത നമ്മുടെ ഈ ചര്‍ച്ചക്ക് കാരണമായ ഫോട്ടോയും അതിനു താങ്കള്‍ ഇട്ട കമന്റും ഖുറാനാല്‍ ന്യായീകരിക്കതക്കതാണോ ??സാമുദായിക സൌഹാര്‍ദ്ദം തകര്‍ക്കനല്ലേ ഇത് കാരണമാകുക__________________________________________________________________

      കപ്പല്‍ തുളച്ചു വെള്ളം എടുക്കാന്‍ മെനക്കെടുന്ന ആളെ അത് തടയാന്‍ അതിലെ ആരും മുതിരുന്നില്ലെങ്കില്‍ നാശമായിരിക്കും ഫലം .പ്രമാണാങ്ങളുടെ പിന്‍ബലമില്ലാതെ ഇസ്ലാമിന്റെ പേരില്‍ പുരോഹിതന്മാര്‍ കടത്തികൂട്ടിയ അന്ധവിശ്വാസങ്ങളും അനാചരങ്ങളും അതില്‍ നിന്ന് ഒഴിവല്ല . തിന്മ ,തെറ്റ് സദുപദേശം കൊണ്ടും ഗുണകാംക്ഷ കൊണ്ടും
      വിമര്‍ശിക്കപ്പെടണ്ടാതാണ് .ഈ വിമര്‍ശനം മാര്‍ഗ്ഗ ദര്‍ശന വുകൂടിയാവണം.ഇഹപര ജീവിതത്തിലേക്കുള്ള മാര്‍ഗ്ഗ ദര്‍ശനം. മെച്ചപ്പെട്ട ജീവിത ക്രമത്തിലെക്കുള്ള മാര്‍ഗ്ഗ ദര്‍ശനം. അതാണ്‌ ഇസ്ലാം മാനവര്‍ക്ക് നല്‍കുന്ന അവബോധം . (ലോകത്തിന്റെ സ്രഷ്ടാവ് അല്ലാഹു ആണെന്നും ,മനുഷ്യരില്‍ ആരാണ് കൂടുതല്‍ നന്മ പ്രവത്തിക്കുന്നത് എന്ന് പരീക്ഷിച്ചറിയാന്‍ ജീവിതം മരണവും സൃഷ്ടിച്ചവനാണ് അല്ലാഹു എന്നും,ഇവിടെ ചെയ്ത കര്‍മ്മങ്ങള്‍ക്ക് മരണാനാന്തരം രക്ഷാശിക്ഷകളുടെ പ്രതിഫല വേദിയുണ്ടെന്നും ,അവിടെ യാണ് പൂര്‍ണമായ നീതി നടപ്പിലാകുക എന്നുമെല്ലാം .)
      അല്ലെങ്കില്‍ അതിന്റെ അനന്തര ഫലം തിന്മ പെരുകലാണ് .അതുകൊണ്ട് തന്നെ മനുഷ്യനും സമൂഹത്തിനും പ്രകൃതിക്കും എതിരായി വരുന്നത് തിരുത്തപ്പെടാന്‍ നാം പ്രതികരിക്കേണ്ടതുണ്ട് .ഒരു സമൂഹത്തെയോ വ്യക്തിയെയോ ഇകഴ്ത്താനല്ല എന്റെ ഈ പോസ്റ്റ്‌ മറിച്ച് തെറ്റായ ചെയ്തികളോടുള്ള പ്രതികരണമാണ് .ആരെയും തോല്‍പ്പിക്കാനോ കുറ്റപ്പെടുത്താനോ അല്ല അറിയാനും അറിയിക്കാനുമുള്ള സൌഹൃദ സംവാദങ്ങളാണ്.വിചാരത്തിന്റെയും വിവേകത്തിന്റെയും സൌഹൃദ സംവാദങ്ങള്‍ ഉയര്‍ന്നു വരട്ടെ .....

      ഫെബ്രുവരി 7 1:40pm-ന് · 

    • Nazer CK ശ്രീ അജിത്തിന്‍റെ മൌനം അദ്ദേഹത്തിനു ദൈവം തമ്പുരാന്‍ മാര്‍ഗ ദര്‍ശനം നല്‍കിയതിന്‍റെ സൂചന ആയി കാണാമോ? അദ്ദേഹത്തിനു 'like' കൊടുത്തിരുന്ന babu kanolന്‍റെ വിവരവും അറിഞ്ഞില്ല. വളരെ വിനയത്തോടെ ഒരു കാര്യം കൂടി പറയട്ടെ .600 കൊടിയിലതികം വരുന്ന ഇപ്പോള്‍ ജീവിച്ചു കൊണ്ടിരിക്കുന്ന മനുഷ്യര്‍ക്ക്‌ (കഴിഞ്ഞു പോയതും വരാനിരിക്കുന്നതും വേറെ ) 600 കോടി തികച്ചും വ്യത്യസ്ത മായ ഗന്ധം ,മുടി, ചര്‍മം,വിരല്‍ തുമ്പുകള്‍ ഇത് യാദ്ര്ശ്ചികമായി ഉണ്ടായതാകാമെന്ന വാദം ഒരു മനുഷ്യന്‍ അറിവ് നേടിയിട്ടും അവന്‍ എത്രത്തോളം നിസ്സാരനാകുന്നു എന്നതിന്റെയും കൂടി ഉദാഹരണമാണ് ,യാതൊരു പ്രതിഫലേച്ചയും കൂടാതെ തറപ്പിച്ചു പറയട്ടെ. ഈ പ്രപഞ്ചത്തില്‍ ഒരു അദൃശ്യ ശക്ത്തിയുണ്ട്. അതിനെ ദൈവം എന്ന് പറയുന്നതില്‍ എന്തിനിത്ര വൈമനസ്യം സഹോദരാ.ദൈവം നിങ്ങള്ക്ക് ബോധനം നല്‍കട്ടെ.
      ഫെബ്രുവരി 8 2:18pm-ന് · 

    • Ajith M S Ajith Nazer CK മൌനം മനപൂര്‍വം ആയിരുന്നു. ഞാന്‍ മറുപടി പറഞ്ഞ കാര്യങ്ങള്‍ കണ്ടതായി നടിക്കാതെ വീണ്ടും വീണ്ടും ഒരേ ചോദ്യങ്ങള്‍ പലരും ചോദിച്ചപ്പോള്‍ വീണ്ടും എഴുതാന്‍ മടിച്ചു. Pma Nasar Doha ശാസ്ത്രം ഒക്കെ വിട്ടു ഖുറാനില്‍ എത്തിയല്ലോ ..ഒട്ടേറെ അടുത്ത സുഹൃത്തുക്കള്‍ , വിദ്യാര്‍ഥികള്‍ ഒക്കെ വിശ്വാസികള്‍ ആയി ഉള്ളപ്പോള്‍ ഖുറാനെ വിമര്‍ശിച്ചു അവരുടെ മനസ്സ് വിഷമിപ്പിക്കണോ എന്ന് ചിന്തിച്ചു ... എന്റെ മറ്റൊരു ലിങ്കില്‍( notes സന്ദീപാനന്ദ ഗിരിയും മുഹമ്മദ്‌ റാഫിയും)ഭഗവദ് ഗീതയെ പറ്റിയും ഇങ്ങനെ ഒരു ചര്‍ച്ച നടക്കുന്നുണ്ട്. അവിടെഞാന്‍ ഗീത വിമര്‍ശനം നടത്തിയപ്പോള്‍ സന്ന്യാസി തുല്യനായ എന്റെ പ്രിയ സുഹൃത്ത്‌ പീയുഷ് ( Peeyush Kriss)പോലും അല്പം വികാരം കൊണ്ടോ എന്ന് സംശയം തോന്നിയപ്പോള്‍ ഒന്ന് നിശബ്ദനായതാണ് . മനുഷ്യ ബന്ധങ്ങള്‍ ആണല്ലോ പ്രധാനം . ഇതാ ഞാന്‍ ഹാജര്‍ ..
      ഫെബ്രുവരി 8 9:32pm-ന് ·  ·  1

    • Ajith M S Ajith Nazer CK മത വിശ്വാസമാണ് ലോകത്തിലെ നന്മയുടെ അടിസ്ഥാനം ഇല്ലെങ്കില്‍ ആള്‍ക്കാര്‍ തോന്നിയത് പോലെ ജീവിക്കും എന്ന് താങ്കള്‍ പറയുന്നു. ലോകത്തില്‍ ബഹു ഭൂരി പക്ഷം വിശ്വാസികള്‍ ആണെന്ന് നിങ്ങള്‍ക്കറിയാമല്ലോ .. പിന്നെ ഈ തിന്മ എങ്ങനെ വരുന്നു? ബാകിയുള്ള അവിശ്വാസികള്‍ അവര്‍ക്ക് തോന്നിയത് പോലെ നിയമ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്താണോ ജീവിക്കുന്നത്? ഞാന്‍ ഒരു അവിശ്വാസിയാണ് . പക്ഷെ താങ്കള്‍ പറഞ്ഞ " പരമാവധി സുഗത്തോടെ ഈ ലോകത്ത് ജീവിക്കുമ്പോള്‍ നിങ്ങള്ക്ക് അന്യന്റെ് പണം അപഹരിക്കാം, നിങ്ങളുടേത് അന്ന്യനും, നിയമത്തിന്ടെ കണ്ണില്‍ പെടെരുതെന്നു മാത്രം. നമ്മുടെ അമ്മസഹോദരിമാരെ
      ആര്ക്കും പ്രാപിക്കാം, നമുക്ക് തിരിച്ചും, ആരും അറിയരുത്ര്ന്നു മാത്രം. ആരും അറിയില്ലെങ്കില്‍ നിങ്ങള്ക്ക് എത്ര ക്രൂരനാകുന്നതിലും കുഴപ്പമില്ല. " ഈ കുറ്റങ്ങള്‍ ഒന്നും തന്നെ ചെയ്തിട്ടില്ല .എന്റെ പരിചയത്തിലുള്ള അവിശ്വാസികള്‍ ആരും തന്നെ ദൈവം ഇല്ല അതുകൊണ്ട് നമുക്ക് തോന്നിയത് പോലെ ജീവിക്കാം എന്ന് പറഞ്ഞു സമൂഹ വിരുദ്ധരായി ജീവിക്കുന്നതും അറിവില്ല. അങ്ങനെ ഉണ്ടെങ്കില്‍ താങ്കള്‍ ചൂണ്ടിക്കാണിക്കൂ.
      വിശ്വാസമാണ് ധാര്മികതക്ക് അടിസ്ഥാനമെങ്കില്‍ ഈ ലോകം ഇങ്ങനെയാണോ ഉണ്ടാകുക?

      ഫെബ്രുവരി 9 4:50am-ന് ·  ·  1

    • Ajith M S Ajith Nazer CK ആറ്റന്‍ ബറോയുടെ മനം മാറ്റം .. സത്യത്തില്‍ എനിക്ക് അദ്ദേഹത്തെ പറ്റി അറിയില്ല .താങ്കള്‍ സൂചിപ്പിച്ചത് കണ്ടപ്പോള്‍ നെറ്റില്‍ നോക്കിയപ്പോള്‍ വ്യക്തമായ വിവരം കിട്ടുന്നുമില്ല . ലിങ്ക് ഒന്ന് അയച്ചു തരുമോ? ഗണപതിക്ക്‌ തേങ്ങ അടിച്ചു റോക്കെറ്റ്‌ വിടുന്ന ശാസ്ത്രജ്ഞന്‍മാരുണ്ട് . അത് അവരുടെ വ്യക്തിപരമായ വിശ്വാസം ..അത് ശാസ്ത്രത്തിന്റെ കുറ്റമല്ല . ഗണപതിക്ക്‌ തേങ്ങ അടിച്ചത് കൊണ്ടാണ് റോക്കെറ്റ്‌ വിക്ഷേപണം ഭംഗിയായി നടന്നതെന്ന് താങ്കള്‍ സമ്മതിക്കുമോ?
      ഫെബ്രുവരി 9 4:58am-ന് ·  ·  1

    • Ajith M S Ajith ‎@favas Ibn Ishaq ആത്മാവ് ഉണ്ട് എന്ന്ശാ സ്ത്രീയമായി തെളിയുന്നത് വരെ ആത്മാവില്‍ വിശ്വസിക്കാന്‍ കഴിയില്ല . ഒരു കാര്യം ഉണ്ട് എന്ന് പറയുന്നവര്‍ ആദ്യം തെളിയിക്കട്ടെ .ഞാന്‍ മുമ്പ് ചോദിച്ച ചോദ്യം വീണ്ടും ചോദിക്കാം .. കുട്ടിച്ചാത്തന്‍ ഇല്ല എന്ന് താങ്കള്‍ക്കു തെളിയിക്കാമോ?
      ഫെബ്രുവരി 9 5:03am-ന് ·  ·  1

    • Ajith M S Ajith Pma Nasar Doha മഹാത്മാ ഗാന്ധി മദര്‍ തെരേസ എന്നിവര്‍ നന്മ ചെയ്തെങ്കിലും അത് താങ്കള്‍ വിശ്വസിക്കുന്ന ദൈവത്തില്‍ വിശ്വസിച്ച് ചെയ്യാത്തത് കൊണ്ട് പരിഗനനാര്‍ഹാമല്ല എന്നാണ് താങ്കള്‍ പറയുന്നത്. അപ്പോള്‍ നന്മ പോര വിശ്വാസവും വേണം .. അതും താങ്കള്‍ വിശ്വസിക്കുന്ന ദൈവത്തില്‍ തന്നെ വേണം .. ഇതാണോ താങ്കളുടെ വാദഗതി ?
      ഫെബ്രുവരി 9 5:12am-ന് ·  ·  1

    • Ajith M S Ajith Nazer CK' ശ്രീ അജിത്തിന്‍റെ മൌനം അദ്ദേഹത്തിനു ദൈവം തമ്പുരാന്‍ മാര്‍ഗ ദര്‍ശനം നല്‍കിയതിന്‍റെ സൂചന ആയി കാണാമോ? " ....തമാശ ഇഷ്ടപ്പെട്ടു ..ദൈവം തമ്പുരാന് എന്നേ ഒരു വിശ്വാസി ആയി സൃഷ്ടിച്ചാല്‍ പോരായിരുന്നോ? ഗര്‍ഭത്തില്‍ നാല്പതു ദിവസം ആകുമ്പോള്‍ തന്നെ നമ്മുടെ വിധി നിര്നയിക്കപ്പെട്ടിരിക്കും എന്നല്ലേ പ്രമാണം? അല്ലെങ്കില്‍ ഇപ്പോഴെങ്കിലും ദൈവം തമ്പുരാന്‍ മാര്‍ഗ്ഗ ദര്‍ശനം തരട്ടെ.. അദ്ദേഹം എന്നേ അവിശ്വാസിയായി സൃഷ്ടിച്ചു. ഞാന്‍ അതില്‍ നിന്ന് മാറുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെടുമോ? അത് ദൈവ നിന്ദ ആകില്ലേ?
      ഫെബ്രുവരി 9 5:33am-ന് ·  ·  1

    • Ajith M S Ajith Babu Malol pls read Nazer CK 'scomment abt you
      ഫെബ്രുവരി 9 5:34am-ന് · 

    • Peeyush Kriss · Friends with Ea Jabbar and 5 others
      Ajith M S Ajithപ്രിയപ്പെട്ട മാഷെ, ഗീതയെ വിമര്‍ശിച്ചപ്പോള്‍ അല്പം വികാരം കൊണ്ടു എന്ന് സമ്മതിക്കുന്നു. എങ്കിലും പറയട്ടെ, ഞാന്‍ വൈവിധ്യങ്ങളില്‍ വിശ്വസിക്കുന്നു. മാഷിനെ മാഷയിട്ടു തന്നെ അന്ഗീകരികുന്നു. ആരെയെങ്കിലും പരിവര്തിപ്പികുക എന്നുള്ള ഉദ്ദേശ്യം ഇല്ല. ആശയം അടിചെല്പികുന്നത് ഹിംസ തന്നെ. സംഗതി ഇതാണ്, എന്റെ ആശയങ്ങളില്‍ എനിക്ക് ജീവിക്കാന്‍ കഴിയുന്നു..അതിന്റെ എല്ലാ വിസ്മയങ്ങലോടെയും. എന്റെ വഴിയും സത്യവും ജീവിതവും ഞാന്‍ കണ്ടെത്തുന്നു. ഓരോരുത്തരും അത് കണ്ടെതെണ്ടാതുണ്ട്. ഇതാണ് അഹിംസ എന്ന് ഞാന്‍ കരുതുന്നു. നൂറു നൂറു പൂക്കള്‍ ഇവിടെ വിടരട്ടെ..നൂറു നൂറു ആശയങ്ങള്‍ ഇവിടെ ഉദയം ചെയ്യട്ടെ. സംവാദം തുടരട്ടെ...
      ഫെബ്രുവരി 9 8:31am-ന് ·  ·  2

    • Nazer CK ‎@Mr.Ajith ‘’ലോകത്തില്‍ ബഹു ഭൂരി പക്ഷം വിശ്വാസികള്‍ ആണെന്ന് നിങ്ങള്ക്ക്റിയാമല്ലോ .. പിന്നെ ഈ തിന്മ എങ്ങനെ വരുന്നു? ‘’
      *ശരിയാണ് ലോകത്ത് ബഹു ഭൂരി പക്ഷം വിശ്വാസികള്‍ മാത്രമാണ്. വിശ്വാസി ആയാല്‍ പോര ,വിശ്വാസത്തെ അംഗീകരിക്കണം,അംഗീകരിച്ചാല്‍ മാത്രം പോര പ്രവര്ത്തി തലത്തില്‍ എത്തണം.അപ്പോള്‍ ലോകത്ത്‌ നന്മ കാണാത്തത് ആരുടെ കുറ്റമാണ്.? ‘’.എന്റെ പരിചയത്തിലുള്ള അവിശ്വാസികള്‍ ആരും തന്നെ ദൈവം ഇല്ല അതുകൊണ്ട് നമുക്ക് തോന്നിയത് പോലെ ജീവിക്കാം എന്ന് പറഞ്ഞു സമൂഹ വിരുദ്ധരായി ജീവിക്കുന്നതും അറിവില്ല.’’
      *താങ്കളുടെ പരിച്ചയ്തിലുള്ളവര്‍ എല്ലാവരും നല്ലവരായിരിക്കാം.ഒരു സമൂഹത്തിന്റെയോ, നാടിന്റെയോ കാര്യമല്ല. രണ്ടു വഴികളില്‍ ഏതു നല്ലത് എന്നതാണ് പ്രസക്ത്തം.
      ‘’വിശ്വാസമാണ് ധാര്മികതക്ക് അടിസ്ഥാനമെങ്കില്‍ ഈ ലോകം ഇങ്ങനെയാണോ ഉണ്ടാകുക?’’
      *വിശ്വാസമല്ല ധാര്മിരകതയുടെ അടിസ്ഥാനം. വിശ്വാസം മാത്രം മതി എന്ന് ഒരു വിഭാഗത്തിന് വാദമുണ്ട്.പ്രവര്ത്തിക ദോഷവും പാപവും ഒക്കെ കഴുകി കളഞ്ഞു എന്നാ ഗുരുതരമായ ഒരു വാദം.അത് പോട്ടെ അത് വേറെ ചര്ച്ച ചെയ്യാം.
      ഈ ലോകം എതു തരത്തിലായാലും ആ ലോകത്ത് ജീവിക്കുന്ന മനുഷ്യന് കുറ്റങ്ങളും കുറവുകളും കണ്ടെത്താന്‍ കഴിയും.അത് ആപേക്ഷികം.
      ‘’ദൈവം തമ്പുരാന് എന്നേ ഒരു വിശ്വാസി ആയി സൃഷ്ടിച്ചാല്‍ പോരായിരുന്നോ?’’
      *കോടിക്കണക്കിനു സൃഷ്ട്ടികളില്‍ ഒരു സൃഷ്ട്ടിയായ മനുഷ്യരില്‍ ഒരുവനായ എനിക്കോ താങ്കള്ക്കോല നമ്മുടെ യുക്ത്തിയിലൂടെ ദൈവത്തിന്റെ യുക്തിയെ ചോദ്യം ചെയ്യുക ബാലിശമോ അതില്‍ കുറഞ്ഞതോ ആണ്.ഈ ലോകത്തെ സര്വയ ചരാചരങ്ങള്ക്കും നിച്ചിതമായ കര്മുങ്ങള്‍ നിച്ചയിച്ചപ്പോള്‍ മനുഷ്യന് മാത്രം സര്വഈ സാധന്ത്രം നല്കി് നന്മ ചെയ്തു നല്ലവനായി ജീവിക്കാം തിന്മ ചെയ്തു കേട്ടവനുമാകാം.രണ്ടായാലും ദൈവത്തിനു ഒരുചേതവും ഇല്ല.

      ഫെബ്രുവരി 10 12:16am-ന് · 

    • Nazer CK ‘’ഗര്ഭനത്തില്‍ നാല്പതു ദിവസം ആകുമ്പോള്‍ തന്നെ നമ്മുടെ വിധി നിര്നയിക്കപ്പെട്ടിരിക്കും എന്നല്ലേ പ്രമാണം?’’
      * ഒരാളുടെ വിധിയെ നിച്ചയിക്കാന്‍ ദൈവത്തിനു 40 ദിവസം കാത്തിരിക്കേണ്ട ഗതികേടില്ല.ദൈവം ആരെയും ദുഷ്ട്ടനായോ നല്ലവനായോ പടച്ചു വിടുന്നുമില്ല.ത്രികാലക്ഞ്ഞാനിയായ ദൈവത്തിനു ഒരാളുടെ ഗര്ഭാടവസ്ഥയില്‍ തന്നെ അയാളുടെ ഭാവി മനസ്സിലാക്കാന്‍ കഴിയുന്നു എന്ന് മാത്രം.
      ‘’അദ്ദേഹം എന്നേ അവിശ്വാസിയായി സൃഷ്ടിച്ചു. ഞാന്‍ അതില്‍ നിന്ന് മാറുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെടുമോ? അത് ദൈവ നിന്ദ ആകില്ലേ?’’
      *ദൈവം ആരെയെങ്കിലും നീ ഇന്നമാതിരിയെ ആകൂ എന്ന് തീരുമാനിച്ചു സൃഷ്ട്ടി നടത്തിയെങ്കിലല്ലേ അതില്‍ നിന്ന് മാറുന്നത് ഇഷ്ട്ടപ്പെടാതിരിക്കൂ.ദൈവം ആരെയും നല്ലവനകാന്‍ നിര്ബ ന്ധിക്കുന്നില്ല. നിര്ബൈന്ധിക്കുന്നത് ചില വിവരം കെട്ട മനുഷ്യരാണ്. പിന്നെ ശ്രീ അജിത്തിനെ പോലെയുള്ളവരെ ഉദ്ബോധിപ്പിക്കുക എന്നത് ഒരു യഥാര്ത്ഥ് വിശ്വാസിയുടെ കടമയാണ്.
      ഒന്ന് ചിന്തിക്കൂ Mr.Ajith.. നമ്മുടെ രണ്ടു കൂട്ടരുടെയും വാദം 100 ശതമാനം ശരിയെന്നു നാം രണ്ടു കൂട്ടരും ഉറപ്പിക്കണ്ട. അങ്ങിനെയെങ്കില്‍ 100ല്‍ ഒരു ശതമാനം മറിച്ചു സംഭവിക്കാമെന്ന ഒരു മിനിമം നീക്കുപോക്കിന് താങ്കള്‍ സമമതനാണോ.ഞാന്‍ സമ്മതിക്കാം ഒരു ശതമാനം എനിക്ക് തെറ്റ് പറ്റിയെക്കാം. ഇനി പറയൂ. താങ്കളുടെ conceptല്‍ ഞാന്‍ ജീവിക്കുന്നു നല്ലത് ചെയ്യുന്നു മരിക്കുന്നു.പിന്നെ ശൂന്ന്യം . അഥവാ ഒന്നുമില്ല ഞാന്‍ എന്നാ മനുഷ്യന്റെ‍ chapter close ചെയ്തു. എനിക്ക് പ്രത്തെഗിച്ചു ഒരു നഷ്ട്ടവും ഇല്ല .ശുഭം.

      ഫെബ്രുവരി 10 12:17am-ന് · 

    • Nazer CK ഇനി എന്റെ് concept പ്രകാരം നിങ്ങള്‍ ജീവിക്കുന്നു നിങ്ങള്ക്ക് ശരിയെന്നു തോന്നുന്ന നന്മകള്‍ ചെയ്യുന്നു(മനുഷ്യ നിര്മിളത നമകള്‍ സ്ഥലകാലങ്ങല്ക്ക നുസരിച്ചു ഒരാളുടെ നമ മറ്റൊരാള്ക്െട ‌ തിന്മയാകാരുണ്ട്)മരിക്കുന്നു. പിന്നെ ശൂന്ന്യമല്ല .യഥാര്ത്ഥ ജീവിതം നശ്വരമായ സുഖം അല്ലെങ്കില്‍ ദുഃഖം ആരംഭിക്കുകയായി. ദൈവ നിഷേധിക്കു കടുത്ത ശിക്ഷയുണ്ടെങ്കില്‍ ഈ ഒരു ശതമാനമാണ് സത്യമെങ്കില്‍? .......ഇനി പറയൂ ..ഇനിയുള്ള ജീവിതത്തില്‍ ദയവു ചെയ്തു എപ്പോഴെന്കിലും ആത്മാര്ഥഇമായി,നിക്പക്ഷമായി ഈ വരികള്‍ ഓര്ക്കുെമല്ലോ . ഇതിനു ഒരു മറുപടി തന്ത്രപൂര്വംള പറഞ്ഞു നഷ്ട്ടം വില കൊടുത്തു വാങ്ങരുത്‌. താങ്കളെ പോലെ സമര്ത്ഥ്നായ ഒരു അധ്യാപകനെ പറഞ്ഞു ജയിക്കുക എന്നത് എന്റൊ ലക്ഷ്യമേ അല്ല.പക്ഷെ നിങ്ങളെ തോല്പ്പിനക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ സംത്ര്പ്ത്തനാണ് . കാരണം അപ്പോഴാണ്‌ യഥാര്ഥതത്തില്‍ എന്റെു സഹോദരന്‍ വിജയിക്കുന്നത് .താങ്കള്ക്ക്അ സത്യം ബോധ്യപ്പെടട്ടെ എന്ന് പ്രാര്ഥി്ക്കുന്നു.സ്നേഹപൂര്‍വം .nazer.
      ഫെബ്രുവരി 10 12:17am-ന് · 

    • ee paishachika krthyathinu endu nyayamavatte aaru paranjalum athangeekarikkan kazhiyilla,
      ഫെബ്രുവരി 10 1:46pm-ന് · 

    • Pma Nasar Doha Ajith M S Ajith മഹാത്മാ ഗാന്ധി മദര്‍ തെരേസ എന്നിവര്‍ നന്മ ചെയ്തെങ്കിലും അത് താങ്കള്‍ വിശ്വസിക്കുന്ന ദൈവത്തില്‍ വിശ്വസിച്ച് ചെയ്യാത്തത് കൊണ്ട് പരിഗനനാര്‍ഹാമല്ല എന്നാണ് താങ്കള്‍ പറയുന്നത്. അപ്പോള്‍ നന്മ പോര വിശ്വാസവും വേണം .. അതും താങ്കള്‍ വിശ്വസിക്കുന്ന ദൈവത്തില്‍ തന്നെ വേണം .. ഇതാണോ താങ്കളുടെ വാദഗതി ?_______________________________________________________

      മഹാത്മാ ഗാന്ധി മദര്‍ തെരേസ എന്നിവരുടെ രക്ഷാ ശിക്ഷകള്‍ അവരുടെ കര്‍മ്മങ്ങള്‍ക്ക് അനുസരിച്ചിരിക്കും.പക്ഷെ നന്മയെ വിലയിരിത്തുമ്പോള്‍ വിശ്വാസവും ആത്മാര്‍ത്ഥതയും ഒഴിവാക്കി കൊണ്ട് നീതിപൂര്‍വമായ പ്രതിഫലം നല്‍കാന്‍ കഴിയില്ല ..........
      ഭര്‍ത്താവില്‍ നിന്നുള്ള എല്ലാ അനുഗ്രഹങ്ങളും അനുഭവിച്ചു തന്റെ ഭര്‍ത്താവിനോട് വിശ്വാസമില്ലാതെ ചെയ്തുകൊടുക്കുന്ന നന്മകളുടെയും പൂര്‍ണ വിശ്വാസത്തോടെ ചെയ്യുന്ന നന്മകളുടെയും മൂല്യങ്ങള്‍ രണ്ടും രണ്ടാണ് .പക്ഷെ കാണുന്നവര്‍ക്ക് രണ്ടും നന്മയാണ് .ഒരാള്‍ കളവു ചെയ്യുമ്പോള്‍ അയാളുടെ മനസ്സില്‍ നന്മയായും മറ്റുള്ളവര്‍ക്ക് അത് തിന്മയായും വരും ,അത് പോലെ തന്നെ ഒരാള്‍ക്ക്‌ തിന്മയായി തോന്നുന്നത് മറ്റൊരാള്‍ക്ക് നന്മയായും വരും .അത് കൊണ്ട് തന്നെ നന്മതിന്മ കള്‍ക്ക് നീതി പൂര്‍വമായ പ്രതിഫലം നല്‍കാന്‍ മനുഷ്യന് സാധ്യമല്ല . മനുഷ്യന്‍ തന്റെ രക്ഷിതാവിലേക്ക് വരാന്‍ വിധിക്കപ്പെട്ട വിചാരണ നാളില്‍ മനസുകളറിയുന്ന നീതി മാനായ സ്രഷ്ടാവ് തന്നെയാണ് നമ തിന്മകളുടെ തീരുമാനമെടുക്കുന്നത്.

      ഫെബ്രുവരി 12 3:55pm-ന് · 

    • Favas Ibn Ishaq ‎@Ajith M S Ajith
      ആത്മാവ് ഉണ്ട് എന്ന്ശാ സ്ത്രീയമായി തെളിയുന്നത് വരെ ആത്മാവില്‍ വിശ്വസിക്കാന്‍ കഴിയില്ല . ഒരു കാര്യം ഉണ്ട് എന്ന് പറയുന്നവര്‍ ആദ്യം തെളിയിക്കട്ടെ .ഞാന്‍ മുമ്പ് ചോദിച്ച ചോദ്യം വീണ്ടും ചോദിക്കാം .. കുട്ടിച്ചാത്തന്‍ ഇല്ല എന്ന് താങ്കള്‍ക്കു തെളിയിക്കാമോ?
      -------------------------------------------------------------------------------
      ഈ വിഷയം പഠന വിധേയമാക്കിയ ഒരാളെ സംബന്ധിച്ചിടത്തോളം ഈ വാദം കപടമല്ലേ, അതുമല്ലെങ്കില്‍ ഏയ്‌ ഇതൊന്നും നമുക്ക് ചേരില്ല എന്ന വെറും ഒരു നിഷേധം.

      ഭൂമി പ്രപന്ജങ്ങളുടെ വെറും ഒരു ചെറിയ ഭാഗമാണെന്ന് ശാസ്ത്രം കണ്ടു പിടിചിട്ടില്ലെന്കില്‍ ഭൂമി അങ്ങനെ അല്ല എന്നാകുമോ? ഒരിക്കലുമില്ല.

      താങ്കള്‍ എത്രത്തോളം ഇവ്വിഷയകമായി പഠിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല.

      താന്കള്‍ വളരെ നിസ്സാരമായി പറഞ്ഞു; മനുഷ്യന്‍ ഒരു പദാര്‍ത്ഥ ജീവി ആണെന്ന്.

      ആരാണ് മനുഷ്യന്‍? പധാര്‍ഥത്തിന്റെ പരിണാമ ചക്രം കരങ്ങിയപ്പോള്‍ ഉരുത്തിരിഞ്ഞ സങ്കീര്‍ണ്ണ ഘടനയുള്ള ഒരു സംയുക്തം മാത്രമാണോ? ഫ്രോയിഡ് പറഞ്ഞത് പോലെ വെറും ഒരു ലൈങ്കീക ജീവിയോ? അതോ സാമ്പത്തിക ജീവിയോ?

      മനുഷ്യന്‍ പ്രപഞ്ചത്തിലെ ഒരു അംഗം ആകുന്നു. സൂര്യനെയും ചന്ദ്രനെയും കല്ലിനെയും ച്ചുന്നാംബിനെയും പോലെയുള്ള ഒരു അംഗം. കല്ലിലും വെള്ളത്തിലും കരിക്കട്ടയിലും ഉള്ള മൂലകങ്ങള്‍ തന്നയാണ് മനുഷ്യനിലും ഉള്ളത്. പക്ഷെ താങ്ങള്‍ പറഞ്ഞത് പോലെ മനുഷ്യന്‍ വെള്ളവും കല്ലും കരിക്കട്ടയുമല്ല. അവനു പധാര്തങ്ങളില്‍ നിന്നും വ്യതസ്തമായ അസ്ഥിത്വമുണ്ട്, എന്താണത്?

      മനുഷ്യന്‍ ജീവനുള്ളവായില്‍ പെട്ട ഒരങ്ങമാകുന്നു. റോസാ ചെടിയും അമീബയെ പോലെയുമുള്ള ഒരു ജീവി. അമീബ ഒരു ഏക കോശ ജീവി ആണെങ്കില്‍ മനുഷ്യന്‍ ബഹുകോശ ജീവി ആണെന്നതാണോ വ്യതാസം? റോസാ ചെടി പൂ തരുന്നു എങ്കില്‍ മനുഷ്യന്‍ പൂ തരുന്നില്ല, എന്നതാണോ വ്യത്യാസം? ഉത്തരം അല്ല എന്നാണെങ്കില്‍ മനുഷ്യനെ വേര്‍തിരിച്ചു നിര്‍ത്തുന്ന ഘടകം വസ്തു നിഷ്ടമായി പറയുക.

      ഫെബ്രുവരി 12 5:21pm-ന് ·  ·  1

    • Favas Ibn Ishaq ‎......
      ഒന്ന് ചോദിക്കട്ടെ സുഹൃത്തേ ! ശാസ്ത്രം ആണോ ഗുരുത്വാഗര്ഷണ ബലം സൃഷ്ടിച്ചത്? ശാസ്ത്രം ആണോ ഭൂമിയെ ഉരുട്ടിയത്? ശാസ്ത്രം ഉള്ളതിനെ കണ്ടെത്തി മനിഷ്യന് അതിനെ കുറിച്ച് അറിവ് നല്‍കുക മാത്രമല്ലേ തരുന്നത്? ഇത്തരം കാര്യങ്ങള്‍ പഠന വിധേയമാക്കുന്നതിനു പകരം 'കുട്ടുച്ചാതന്റെ' പോലുള്ള വാദങ്ങള്‍ കൊണ്ട് പരിഹസിക്കപ്പെടുന്നത് യുക്തി സഹചമാണോ?

      ശാസ്ത്രം ഒന്നുമല്ലാത്ത ഒരു സമയവും ഉണ്ടായിരുന്നല്ലോ, അന്നൊന്നും ഇന്ന് കണ്ടു പിടിക്കപ്പെട്ട കാര്യങ്ങള്‍ ഇല്ലേ? ഉണ്ട്, അപ്പോള്‍ പിന്നെ എന്താണ് ശാസ്ത്രം? എന്തിനാണ് ശാസ്ത്രം? മുന്‍പേ തന്നെ സൃഷ്ടിക്കപ്പെട്ട പ്രപഞ്ച ജൈവ വൈവിധ്യങ്ങള്‍ മനുഷ്യനെ അറിയിക്കുന്നതാന് ശാസ്ത്രം. അല്ലാതെ പുതുതായി ഒന്നും ഉണ്ടാക്കുന്നില്ല. ഉണ്ടാക്കുന്നതാകട്ടെ, ഉള്ളതില്‍ നിന്നും. കോശങ്ങളുടെയും DNA യുടെയും ആറ്റത്തിന്‍റെയുമെമെല്ലാം കണ്ടു പിടുത്തങ്ങളും അവയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും മനുഷ്യനെ അത്ഭുതംകൂറി നില്‍ക്കുന്നവനാക്കിയില്ലേ ! ഇതെല്ലാം വെളിപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. ഇതിന്റെയെല്ലാം സൃഷ്ടി നിര്‍വഹിക്കുകയും വ്യവസ്ഥ നിര്‍ണ്ണയിക്കുകയും ചെയ്ത ഒരു സൃഷ്ടാവ് ഉണ്ട് എന്നുള്ളത്. മനുഷ്യന്‍ അറിഞ്ഞതിനെയും അറിയാതതിനെയും സൃഷ്ടിച്ചിട്ടുള്ള അറിവ് പൂര്ന്നമായിട്ടുള്ള ആ സൃഷ്ടാവ് മനുഷ്യനെ വേദഗ്രന്ധങ്ങളിലൂടെയും മനുഷ്യരില്‍ നിന്നും തിരഞ്ഞെടുത്ത മനുഷ്യരായ ദൂദര്‍ മുഖേന അറിയിച്ചിട്ടുള്ള ഒരു കാര്യമാണ് ആത്മാവ് എന്നുള്ളത്. വ്യക്തിയെ വ്യക്തിയാക്കി മാറ്റുന്ന ആത്മാവ്, ഹേ മനുഷ്യാ എന്ന് വിളിക്കാതെ അജിത്തേ എന്നും ഫവസേ എന്നും വിളിച്ചു മനുഷ്യനു വ്യത്യസ്ത വ്യക്തിതങ്ങള്‍ നല്‍കുന്ന ആത്മാവ്.

      സൃഷ്ടി വൈഭവങ്ങളില്‍ നിന്നും കണ്ടെത്താന്‍ കഴിയുന്ന സൃഷ്ടാവിനെ കുറിച്ചുള്ള ബോധം, അവിടുന്ന് തുടങ്ങുന്നു ഒരു വിശ്വാസിക്ക് നല്‍കാനുള്ള തെളിവ്. കമ്പ്യൂട്ടര്‍ എന്താണെന്ന് അറിയാന്‍ വിസമ്മത്തിക്കുന്നവനോട് മതര്‍ ബോര്‍ഡ്‌നെ പറ്റി പരയുന്നത് അര്‍ത്ഥശൂന്യം എന്നോണം ഇവിടെ അവ വിശദീകരിക്കുന്നതില്‍ അര്‍ത്ഥമില്ല.

      മനുഷ്യനില്‍ നടക്കുന്ന പല പ്രവര്‍ത്തനങ്ങള്‍ക്കും കാരണമെന്തെന്ന് ശാസ്ത്രത്തിന് പറയാന്‍ കഴിഞ്ഞിട്ടില്ല. ഒരു പക്ഷെ ഭാവിയില്‍ കണ്ടെത്തി എന്ന് വരാം. ഇല്ല എന്നും വരാം. അതിന്നര്തം അങ്ങനെ ഒരു കാരണം ഇല്ല എന്ന് വിശ്വസിക്കാന്‍ കഴിയില്ല എന്നാണോ പറയുക? പഠിക്കാന്‍ വേണ്ടിയുള്ള പഠനത്തില്‍ ഏര്‍പ്പെടുന്ന ഒരാള്‍ക്ക്‌ ബോധ്യപ്പെടുന്ന ഒന്നാണ് ഇന്ദ്രിയങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത, ധിഷനയെ മാത്രം ഉപയോഗിച്ച് വിശദീകരിക്കാനാവാത്ത ഒരു അസ്തിത്വം മനുഷ്യന് ഉണ്ടെന്നുള്ളത്.

      ഫെബ്രുവരി 12 5:21pm-ന് ·  ·  1